ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി: എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് അ​ധി​കാ​രം നല്കും
ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി:   എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക്  അ​ധി​കാ​രം നല്കും
Monday, July 26, 2021 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ത​​​ദ്ദേ​​​ശ റോ​​​ഡ് പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​ക്ക് കീ​​​ഴി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ബി​​​ൽ മാ​​​റി ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​വാ​​​ൻ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ചീ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ഈ ​​​അ​​​ധി​​​കാ​​​രം എം​​​എ​​​ൽ​​​എ ആ​​​സ്തി വി​​​ക​​​സ​​​ന ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​ത്.

ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ല​​​വി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു​​​വ​​​രു​​​ന്ന ജോ​​​ലി​​​ക​​​ൾ​​​ക്കും പു​​​റ​​​മെ, സി​​​എം​​​എ​​​ൽ​​​ആ​​​ർ​​​ആ​​​ർ​​​പി പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ബി​​​ൽ തു​​​ക ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ മാ​​​റി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ബി​​​ൽ മാ​​​റി ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.