ന​ന്ദ​കു​മാ​റി​ന്‍റെ മും​ബൈ​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു
Sunday, July 25, 2021 1:25 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുദി​​​വ​​​സം കു​​​ണ്ട​​​റ​​​യി​​​ൽ ന​​​ട​​​ന്ന പെ​​​ട്രോ​​​ൾ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സ് മും​​​ബൈ​​​യി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ൽ ദ​​​ല്ലാ​​​ൾ ന​​​ന്ദ​​​കു​​​മാ​​​റി​​​നു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. ക​​​ണ്ണ​​​ന​​​ല്ലൂ​​​ർ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വി​​​പി​​​ൻ കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് മും​​​ബൈ​​​യി​​​ലു​​​ള്ള​​​ത്. ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽനി​​​ന്നും ആ​​​ർ​​​ക്കൊ​​​ക്കെ പ​​​ണം കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന​​​റി​​​യാ​​​നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ​​​യ്ക്കെ​​​തി​​​രേ, വി​​​വാ​​​ദ​​​മാ​​​യ ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​യ ഇഎംസിസി എ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പി​​​നി​​​യു​​​ടെ മേ​​​ധാ​​​വി​​​യും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഷി​​​ജു എം. ​​​വ​​​ർ​​​ഗീ​​​സ് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുദി​​​വ​​​സം ഷി​​​ജു​​​വി​​​ന്‍റെ കാ​​​റി​​​നു നേ​​​രേ ന​​​ട​​​ന്ന പെ​​​ട്രോ​​​ൾ​​​ബോം​​​ബാ​​​ക്ര​​​മ​​​ണം നാ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തു​​​ക​​​യും ഷി​​​ജു ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


ഷി​​​ജു എം. ​​​വ​​​ർ​​​ഗീ​​​സ് ഡ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ൽ ജ​​​സ്റ്റീ​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ അ​​​ന​​​ന്യ കു​​​മാ​​​രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ഡിഎ​​​സ്ജെപി യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ക്കി​​​യ​​​ത് ന​​​ന്ദ​​​കു​​​മാ​​​റാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ല ത​​​വ​​​ണ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ചാ​​​ത്ത​​​ന്നൂ​​​ർ എസിപി ​​​ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ന​​​ന്ദ​​​കു​​​മാ​​​റി​​​ന് പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ല്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​യി​​​ല്ല.


.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.