തിരുവനന്തപുരം: വീണ്ടും കോവിഡ് വ്യാപനത്തിന്റെ സൂചനകൾ നൽകി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുകളിലേക്ക്. ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച 12 ശതമാനത്തിനു മുകളിലെത്തിയ ടിപിആർ ഇന്നലെ 13 ശതമാനത്തിനു മുകളിലെത്തി. ജൂണ്‍ 11നു ശേഷം ആദ്യമായാണ് ടിപിആർ 13നു മുകളിലെത്തുന്നത്. ഇന്നലെ 17,518 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാന്പിളുകൾ പരിശോധിച്ചു. ടിപിആർ 13.63 ശതമാനം. 132 മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,871 ആയി. 70 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 11,067 പേർ രോഗമുക്തി നേടി. 1,35,198 പേരാണു ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്ക്: മലപ്പുറം 2,871, തൃശൂർ 2,023, കോഴിക്കോട് 1,870, എറണാകുളം 1,832, കൊല്ലം 1,568, പാലക്കാട് 1,455, കണ്ണൂർ 1,121, കോട്ടയം 1,053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226.
35.51 % പേർക്ക് ഒന്നാം ഡോസും 14.94% പേർക്ക് രണ്ടാം ഡോസും നല്കി
തിരുവനന്തപുരം: സംസ്ഥാനത്തെ 2021 ലെ ജനസംഖ്യാടിസ്ഥാനത്തിൽ 35.51 ശതമാനം പേർക്ക് കോവിഡ് വാക്സിന്റെ ഒന്നാം ഡോസും 14.94 ശതമാനം പേർക്ക് രണ്ടാം ഡോസും നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.