മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 133 അ​ടി​യി​ലേ​ക്ക്
മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 133 അ​ടി​യി​ലേ​ക്ക്
Saturday, July 24, 2021 12:59 AM IST
കു​​മ​​ളി: ക​​ന​​ത്ത മ​​ഴ​​യി​​ൽ മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ജ​​ല​​നി​​ര​​പ്പ് 132.7 അ​​ടി പി​​ന്നി​​ട്ടു. നീ​​രൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ ജ​​ല​​നി​​ര​​പ്പ് ഇ​​ന്ന് പു​​ല​​ർ​​ച്ച​​യോ​​ടെ 133 അ​​ടി പി​​ന്നി​​ട്ടേ​​ക്കും.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സെ​​ക്ക​​ൻ​​ഡി​​ൽ 5000 ഘ​​ന​​യ​​ടി​​യി​​ലേ​​റെ വെ​​ള്ള​​മാ​​ണ് വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്തു​​നി​​ന്നും അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ നീ​​രൊ​​ഴു​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 4294.31 ഘ​​ന​​യ​​ടി​​യാ​​യി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് 132.5 അ​​ടി​​യും.


ഇ​​ന്ന​​ലെ രാ​​വി​​ലെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് അ​​ണ​​ക്കെ​​ട്ട് പ്ര​​ദേ​​ശ​​ത്ത് 85.8 ഉം ​​തേ​​ക്ക​​ടി​​യി​​ൽ 47 മി​​ല്ലിമീ​​റ്റ​​റും മ​​ഴ ല​​ഭി​​ച്ചു. ഇ​​ന്ന​​ലെ പ​​ക​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​​​യാ​​യി​​രു​​ന്നു. വൈ​​ഗ അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി​​യോ​​ട​​ടു​​ക്കു​​ന്നു. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ​​നി​​ന്നും സെ​​ക്ക​​ൻ​​ഡി​​ൽ 900 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ത​​മി​​ഴ്നാ​​ട് ഒ​​ഴു​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.