ടിപിആർ വീ​ണ്ടും 12 നുമു​ക​ളി​ൽ; 12,818 പേ​ർ​ക്കു കോ​വി​ഡ്
ടിപിആർ വീ​ണ്ടും 12 നുമു​ക​ളി​ൽ;  12,818 പേ​ർ​ക്കു കോ​വി​ഡ്
Friday, July 23, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് വീ​​​ണ്ടും 12 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. ജൂ​​​ണ്‍13 നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ടി​​​പി​​​ആ​​​ർ 12 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. രോ​​​ഗ​​​വ്യാ​​​പ​​​നം വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ന്നു എ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണി​​​തു ന​​​ൽ​​​കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ 1,03,543 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 12.38 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ടി​​​പി​​​ആ​​​ർ. 12,818 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 122 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 15,739 ആ​​​യി. 85 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 13,454 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,28,881 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​ക്കപ്പെട്ട​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 1,605, കോ​​​ഴി​​​ക്കോ​​​ട് 1,586, എ​​​റ​​​ണാ​​​കു​​​ളം 1,554, മ​​​ല​​​പ്പു​​​റം 1,249, പാ​​​ല​​​ക്കാ​​​ട് 1,095, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 987, കൊ​​​ല്ലം 970, കോ​​​ട്ട​​​യം 763, ആ​​​ല​​​പ്പു​​​ഴ 718, കാ​​​സ​​​ർ​​​ഗോ​​​ഡ് 706, ക​​​ണ്ണൂ​​​ർ 552, പ​​​ത്ത​​​നം​​​തി​​​ട്ട 433, ഇ​​​ടു​​​ക്കി 318, വ​​​യ​​​നാ​​​ട് 282.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.