ആക്രമണത്തിനിരയായ പോലീസുകാരൻ ആശുപത്രി വിട്ടു
Friday, June 25, 2021 12:40 AM IST
ആലുവ: ഇടുക്കി മറയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ യുവാവിന്റെ ആക്രമണത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ ആശുപത്രി വിട്ടു.
ആലുവ രാജഗിരി ആശുപത്രിയിൽ 24 ദിവസം നീണ്ട വിദഗ്ധ ചികിത്സയിലൂടെയാണ് ഇദ്ദേഹം ജീവിതത്തിലേക്കു മടങ്ങിയത്. അജീഷിനെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു യാത്ര അയയ്ക്കുന്നതിനു മന്ത്രി പി. രാജീവ് എത്തിയിരുന്നു.