ജി​മ്മി ഫി​ലിപ്പിന് പ്ര​ഥ​മ കെ.​എം. ബ​ഷീ​ർ മാധ്യമ പു​ര​സ്കാ​രം
ജി​മ്മി ഫി​ലിപ്പിന്  പ്ര​ഥ​മ കെ.​എം. ബ​ഷീ​ർ മാധ്യമ പു​ര​സ്കാ​രം
Friday, June 25, 2021 12:40 AM IST
മ​​​ല​​​പ്പു​​​റം: സി​​​റാ​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ ചീ​​​ഫാ​​​യി​​​രി​​​ക്കേ വാ​​​ഹ​​​ന​​​മി​​​ടി​​​ച്ചു മരണമടഞ്ഞ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​എം. ബ​​​ഷീ​​​റി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്ക് തി​​​രൂ​​​ർ അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2020ലെ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ദീ​​​പി​​​ക​ സീ​​നി​​യ​​ർ ന്യൂ​​സ് എ​​ഡി​​റ്റ​​ർ ജി​​​മ്മി ഫി​​​ലി​​​പ്പും (അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം) മീ​​​ഡി​​​യ വ​​​ണ്‍ മു​​​ൻ സീ​​​നി​​​യ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ സു​​​നി​​​ൽ ബേ​​​ബി​​​യും (ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം) അ​​​ർ​​​ഹ​​​രാ​​​യി. 25,000 രൂ​​​പ വീ​​​ത​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​ര​​സ്കാ​​രം.

2019 ന​​​വം​​​ബ​​​ർ 14 മു​​​ത​​​ൽ 19 വ​​​രെ ദീ​​​പി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച "കു​​​ട്ട​​​നാ​​​ട്: വീ​​​ണ്ടെ​​​ടു​​​ക്കാം, വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ’ എ​​ന്ന പ​​​ര​​​ന്പ​​​ര​​​യ്ക്കും 2019 ഒ​​​ക്ടോ​​​ബ​​​റി​​​ൽ മീ​​​ഡി​​​യ വ​​​ണ്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത "തീ​​​ക്ക​​​ന​​​ൽ​​​ക്ക​​​ര’ ന്യൂ​​​സ് സ്റ്റോ​​​റി​​​ക്കു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​പി രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഏ​​​ബ്ര​​​ഹാം മാ​​​ത്യു എ​​​ന്നി​​​വ​​​ര​​​ട​​ങ്ങി​​യ സ​​മി​​തി​​യാ​​ണ് ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.


കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ആ​​​ർ​​​പ്പൂ​​​ക്ക​​​ര മു​​​ട്ട​​​ത്തു​​​പാ​​​ട​​​ത്ത് ചാ​​​ക്കോ ഫി​​​ലി​​​പ്പ് - ത്രേ​​​സ്യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​ണു ജി​​മ്മി ഫി​​ലി​​പ്പ്. ഭാ​​​ര്യ: ശു​​​ഭ. മ​​​ക്ക​​​ൾ: അ​​​ശ്വി​​​ൻ, അ​​​ഞ്ജ​​​ലീ​​​ന. തൃ​​​ശൂ​​​ർ എ​​​ര​​​വി​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​യാ​​ണു സു​​​നി​​​ൽ ബേ​​​ബി.

വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് ഷം​​​സു​​​ദ്ദീൻ മു​​​ബാ​​​റ​​​ക്, സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എം റി​​​യാ​​​സ്, തി​​​രൂ​​​ർ അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ ഇ. ​​​ജ​​​യ​​​ൻ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ദി​​​നേ​​​ശ് പൂ​​​ക്ക​​​യി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ബ​​​ഷീ​​​ർ കൊ​​​ള​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.