വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ണ്ട്: ഐജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി
വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ  തെ​ളി​വു​ണ്ട്: ഐജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി
Thursday, June 24, 2021 1:37 AM IST
അ​ഞ്ച​ല്‍: വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെന്ന് ​ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി. "പ്ര​തി​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ണ്. ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്'. ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച വി​സ്മ​യ​യു​ടെ നി​ല​മേ​ലി​ലു​ള്ള വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഐ​ജി.

ഇ​ല​ക്‌​ട്രോ​ണി​ക് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രു​ന്നു. ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ള്ള കേ​സാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഡോ​ക്ട​റു​ടെ മൊ​ഴി എ​ടു​ക്കും. ഏ​റ്റ​വും ഗൗ​ര​വ​മു​ള്ള കേ​സാ​യി​ട്ടാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. ത​ക്ക​താ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും. ഏ​ഴു​വ​ര്‍​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി കി​ര​ണി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ജ​ന​വ​രി​യി​ല്‍ നി​ല​മേ​ലി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ കി​ര​ണ്‍ വി​സ്മ​യ​യെയും ​സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണവും ന​ട​ത്തും.


അ​ന്ന് പോ​ലീ​സ് ന​ല്ല രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് കേ​സ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ന്നും ഐ​ജി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി വി​സ്മ​യ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ബ​ന്ധു​ക്ക​ള്‍, നാ​ട്ടു​കാ​ര്‍, സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രോ​ടെ​ല്ലാം വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. ബ​ന്ധു​ക്ക​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മമാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സമു ണ്ടെ​ന്നും വി​സ്മ​യ​യു​ടെ പി​താ​വ് അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.