എം​പി​മാ​രു​ടെ ഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
എം​പി​മാ​രു​ടെ  ഹ​ര്‍​ജി ഇ​ന്നു  പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
Thursday, June 24, 2021 1:10 AM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലേ​ക്കു പോ​കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ എം​പി​മാ​രാ​യ ടി.​എ​ന്‍. പ്ര​താ​പ​ന്‍, ഹൈ​ബി ഈ​ഡ​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ല​ക്ഷ​ദ്വീ​പി​ലെ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ നേ​രി​ട്ടു കാ​ണാ​നും ഇ​വ​രു​ടെ പ​രാ​തി കേ​ള്‍​ക്കാ​നു​മാ​യാ​ണ് അ​വി​ടെ പോ​കാ​ന്‍ എം​പി​മാ​ര്‍ അ​നു​മ​തി തേ​ടി​യ​ത്.


എ​ന്നാ​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം അ​പേ​ക്ഷ നി​ര​സി​ച്ചു. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി എം​പി​മാ​ര്‍ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.