പെ​ന്‍​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി; ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മ​രം ഇ​ന്ന്
പെ​ന്‍​ഷ​നും  ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി;  ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ  സ​മ​രം ഇ​ന്ന്
Thursday, June 24, 2021 1:10 AM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കി​വ​രു​ന്ന പെ​ന്‍​ഷ​നും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. രാ​വി​ലെ 10.30ന് ​കൊ​ച്ചി​യി​ലെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സി​നു​ മു​ന്നി​ല്‍ ല​ക്ഷ​ദ്വീ​പ് ഡി​ഫ​റെ​ന്‍റ​ലി ഏ​ബി​ള്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ഷേ​ധ സ​മ​രം. പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ആ​യ​പ്പോ​ള്‍ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.


കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു ല​ഭി​ക്കു​ന്ന പെ​ന്‍​ഷ​ൻ മു​ട​ങ്ങി​യി​ട്ടും ഏ​ഴു മാ​സ​ത്തോ​ള​മാ​യി. ല​ക്ഷ​ദ്വീ​പി​ല്‍ നി​ല​വി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്.
മ​രു​ന്നു​ക​ള്‍​ക്കും ഡ​യ​പ്പ​റി​നു​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ഓ​രോ മാ​സ​വും ചെ​ല​വാ​കു​ന്ന​വ​രു​മു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ര്‍​ക്ക​ത്തു​ള്ള, റ​സ​ലു​ദീ​ൻ, കോ​മ​ളം കോ​യ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.