മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ ജാ​മ്യം; ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ ജാ​മ്യം; ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന്  സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
Thursday, June 24, 2021 1:10 AM IST
കൊ​ച്ചി: വ​യ​നാ​ട്ടി​ലെ മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സു​ക​ളി​ലൊ​ന്നി​ല്‍ റോ​ജി അ​ഗ​സ്റ്റി​ന് ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​ത് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്നെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ല്‍ പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ നി​ല​വി​ല്‍ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​ന് എ​ന്താ​ണു ത​ട​സ​മെ​ന്നു ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ല്‍ വാ​ക്കാ​ല്‍ ചോ​ദി​ച്ചു.

മ​രം​മു​റി​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി വ​യ​നാ​ട് വാ​ഴ​വ​റ്റ സ്വ​ദേ​ശി റോ​ജി അ​ഗ​സ്റ്റി​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മ​രം മു​റി​ച്ച​തു നി​യ​മാ​നു​സൃ​ത​മാ​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പ​റ​ഞ്ഞാ​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ക്കൂ​ട്ടി​ലാ​കു​മെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.


ഒ​ട്ടേ​റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തി​നാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യ​ല്ലാ​തെ വാ​ദം ന​ട​ത്താ​നാ​വു​മോ​യെ​ന്നുചോ​ദി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​ന്‍ ഹ​ര്‍​ജി അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.