വൃ​ദ്ധ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​രീ പു​ത്ര​ൻ അ​റ​സ്റ്റി​ൽ
വൃ​ദ്ധ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ  കേ​സി​ൽ സ​ഹോ​ദ​രീ  പു​ത്ര​ൻ അ​റ​സ്റ്റി​ൽ
Thursday, June 24, 2021 1:10 AM IST
മു​ട്ടം (​തൊ​ടു​പു​ഴ): വൃ​ദ്ധ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​രി പു​ത്ര​ൻ അ​റ​സ്റ്റി​ൽ. വെ​ള്ള​ത്തൂ​വ​ൽ ശ​ല്യാം​പാ​റ വ​ര​കി​ൽ സു​നി​ൽ കു​മാ​റി(52)​നെ​യാ​ണ് മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ മാ​തൃ​സ​ഹോ​ദ​രി മു​ട്ടം തോ​ട്ടു​ങ്ക​ര ഉൗ​ളാ​നി​യി​ൽ (ക​പ്പ​യി​ൽ) സ​രോ​ജി​നി(75)​യെ​യാ​ണ് ഉ​റ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 31ന് ​പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സ​രോ​ജി​നി​യെ സ്വ​ന്തം വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സ​രോ​ജ​നി​യു​ടെ വീ​ട്ടി​ൽ 2013 മു​ത​ൽ താ​മ​സി​ച്ചു​വ​രു​ന്ന സു​നി​ൽ കു​മാ​റി​ന് ത​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്ത് മു​ഴു​വ​നും ന​ൽ​കാ​മെ​ന്ന് സ​രോ​ജ​നി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സ​രോ​ജ​നി​യു​ടെ ര​ണ്ടു സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളു​ടെ പേ​രി​ൽ സ്വ​ത്ത് എ​ഴു​തി വ​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​ത്.


​സ​രോ​ജി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത സം​ശ​യി​ച്ച പോ​ലീ​സ് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സു​നി​ൽ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു. പാ​ച​ക​വാ​ത​ക​ത്തി​ന് തീ ​പി​ടി​ച്ചെ​ന്നാ​യി​രു​ന്നു സു​നി​ൽ കു​മാ​റി​ന്‍റെ മൊ​ഴി. തു​ട​ർ​ന്ന് പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച തെ​ളി​വെ​ടു​ത്തു. സ​രോ​ജ​നി​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കാ​ൻ മ​ണ്ണെ​ണ്ണ സൂ​ക്ഷി​ച്ചി​രു​ന്ന കു​പ്പി​യും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.