കോ​വി​ഡ് ഒ​തു​ങ്ങി​യശേ​ഷം മാ​ത്രം ഐ​എ​എ​സു​കാ​ർക്കു മാ​റ്റം
കോ​വി​ഡ് ഒ​തു​ങ്ങി​യശേ​ഷം മാ​ത്രം  ഐ​എ​എ​സു​കാ​ർക്കു മാ​റ്റം
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യശേ​ഷം മാ​ത്ര​മേ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ഐ​എ​എ​സു​കാരുടെ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ധാ​ര​ണ.

സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കേ​ണ്ട ര​ണ്ടോ മൂ​ന്നോ ക​ള​ക്ട​ർ​മാ​ർ​ക്കു മ​റ്റു നി​യ​മ​നം ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തോ​ടൊ​പ്പം ജൂ​ണി​യ​ർ ബാ​ച്ചി​ൽ​പ്പെ​ട്ട ചി​ല ഐ​എ​എ​സു​കാ​രെ ക​ള​ക്ട​ർ​മാ​രാ​യി നി​യ​മി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ, കോ​വി​ഡ് പി​ടി​മു​റു​ക്കി​യ​തോ​ടെ ജി​ല്ല​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഉ​ട​ന​ടി മാ​റ്റി​യാ​ൽ നി​യ​ന്ത്ര​ണം താ​ളം തെ​റ്റി​യേ​ക്കാം. ഇ​തി​നാ​ലാ​ണു നി​യ​മ​നം വൈ​കു​ന്ന​ത്.

കോ​വി​ഡ് അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ ശേ​ഷം മാ​ത്ര​മേ പൂ​ർ​ണ ഇ​ള​വു​ക​ളും അ​നു​വ​ദി​ക്കാ​നാ​കൂ​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ൽ ഏ​ഴു ജി​ല്ല​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണവി​ധേ​യ​മാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ ഇ​നി​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണു നി​യ​ന്ത്ര​ണം തു​ട​രു​ന്ന​ത്. അ​തോ​ടൊ​പ്പം പോ​ലീ​സി​ലെ സ്ഥ​ലം​മാ​റ്റ​വും കോ​വി​ഡ് ഇ​ള​വു ന​ൽ​കി​യശേ​ഷ​മേ ന​ട​പ്പാ​ക്കാ​നാ​കൂ.


സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ടു​ത്ത വ്യാ​ഴാ​ഴ്ച സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ക്കും. ഇ​തി​നു മു​ൻ​പു പു​തി​യ ഡി​ജി​പി​യെ നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച മൂ​ന്നം​ഗ പാ​ന​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​നു കൈ​മാ​റും. ഇ​തി​ൽ നി​ന്ന് ഒ​രാ​ളെ മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​നു നി​യ​മി​ക്കാ​നാ​കൂ.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തു കൂ​ടി​യാ​ണു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ നി​യ​മി​ച്ചി​രു​ന്ന​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ടു​ത്തയാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​കും.

ജൂ​ലൈ അ​ഞ്ചി​ന​കം നി​യ​മ​സ​ഭാ സ​ബ്ജ​ക്ട് ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നുകൂ​ടി വി​ല​യി​രു​ത്തി​യാ​കും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ലൈ 12 മു​ത​ൽ ഓ​ഗ​സ്റ്റ് 13 വ​രെ ചേ​രാ​നാ​ണു മു​ൻ ധാ​ര​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.