ഫർണസിൽനിന്നു തീ പടർന്ന് മലയാളി യുവാവ് ഇറാനിൽ മരിച്ചു
Thursday, June 24, 2021 1:10 AM IST
തൊടുപുഴ: ഫർണസിൽനിന്നു തീ പടർന്ന് ഉടുന്പന്നൂർ സ്വദേശിയായ യുവാവ് ഇറാനിൽ മരിച്ചു. അമയപ്ര പുത്തൻപുരയ്ക്കൽ കുഞ്ഞിന്റെ മകൻ പി.കെ. രാജിമോൻ (48) ആണ് മരിച്ചത്. ഇറാനിലെ മർക്കാസി പ്രൊവിൻസിലുള്ള സ്വകാര്യകന്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 19നായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. രാജിമോൻ കുടുംബസമേതം റായ്്പ്പൂരിലായിരുന്നു. ഇവിടെ ജോലിചെയ്തുവരുന്നതിനിടെയാണ് ആറുമാസം മുന്പ് ഇറാനിലേക്ക് പോയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്ത് നൽകി. രാജിമോന്റെ മാതാവ് കാർത്യായനി. ഭാര്യ നിജ (റായ്്പ്പൂർ). മകൻ സൂരജ്.