ഇഡബ്ല്യുഎസ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: സാ​ങ്കേ​തി​ക ത​ട​സം പ​രി​ഹ​രി​ക്ക​ണം
ഇഡബ്ല്യുഎസ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്:  സാ​ങ്കേ​തി​ക ത​ട​സം പ​രി​ഹ​രി​ക്ക​ണം
Thursday, June 24, 2021 1:10 AM IST
കോട്ടയം: സം​സ്ഥാ​ന​ത്ത് മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷം ഇഡ ബ്ല്യുഎസ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ന്ന​താ​യി പ​രാ​തി. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കൊ​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. പ​ട്ടി​ക​യി​ല്‍ വ​ന്നി​രി​ക്കു​ന്ന സ​മു​ദാ​യ പേ​രും അ​പേ​ക്ഷ​ക​രു​ടെ ജാ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളി​ലെ സ​മു​ദാ​യ പേ​രു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് ഇ​പ്പോ​ള്‍ വി​ന​യാ​യി​രി​ക്കു​ന്ന​ത്.

164 സ​മു​ദാ​യ​ങ്ങ​ളു​ടെ പേ​രു​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ഇ​തി​ല്‍ 16 എ​ണ്ണം ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളാ​ണ്. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് സി​റി​യ​ന്‍ കാ​ത്ത​ലി​ക് (സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ) എ​ന്ന പേ​രാ​ണ് പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ RCSC, റോ​മ​ന്‍ കാ​ത്ത​ലി​ക്, ക്രി​സ്ത്യ​ന്‍ റോ​മ​ന്‍ കാ​ത്ത​ലി​ക് തു​ട​ങ്ങി​യ വി​വി​ധ പേ​രു​ക​ളാ​ണ് ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സി​റി​യ​ന്‍ ക​ത്തോ​ലി​ക്കാ വി​ഭാ​ഗ​ത്തി​ന്‍റെ സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും മ​റ്റു​ള്ള സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ലും പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു പോ​രു​ന്ന​ത്. മു​ന്നോ​ക്ക പ​ട്ടി​ക​യി​ലേ​തു​പോ​ലെ സി​റി​യ​ന്‍ കാ​ത്ത​ലി​ക് (സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക്) എ​ന്ന പേ​ര് വ​ള​രെ ചു​രു​ക്കം പേ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്.

ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ലെ ഇഡ ബ്ല്യുഎസ് മാ​ന​ദ​ണ്ഡ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും 2019 മു​ത​ല്‍ ത​ന്നെ ഇ​ഡ​ബ്ല്യു​എ​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, മു​ന്നോ​ക്ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മു​ത​ല്‍ പ​ട്ടി​ക​യി​ലെ പേ​ര് പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​ഡ​ബ്ല്യു​എ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കൂ എ​ന്ന് വാ​ശി​യി​ലാ​ണ് ചി​ല റ​വ​ന്യു അ​ധി​കാ​രി​ക​ള്‍. ഈ ​ഒ​റ്റ കാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കു​ന്ന​തും ശേ​ഷം അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചു സ​ര്‍​ട്ടി​ഫി​ക്കറ്റ് നേ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ സാ​ഹ​ച​ര്യം വി​ദ്യാ​ര്‍​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.


നൂ​റ്റി​മൂ​ന്നാം ഭ​ര​ണ ഘ​ട​നാ ഭേ​ദ​ഗ​തി പ്ര​കാ​രം SC, ST, OBC /SEBC സ​മു​ദാ​യ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഇഡബ്ല്യുഎസ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ 10% ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ളും ഇ​തേ രീ​തി​യി​ലു​ള്ള​താ​ണ്. എ​ന്നാ​ല്‍, ജൂ​ണ്‍ 4 ന് ​പു​റ​ത്തു വ​ന്ന സം​സ്ഥാ​ന​ത്തെ മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഭ​ര​ണഘ​ട​നാ ഭേ​ദ​ഗ​തി​യു​ടെ​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളു​ടെ​യും അ​ന്ത​സ​ത്ത​ക്ക് നി​ര​ക്കു​ന്ന​ത​ല്ല എ​ന്ന അ​ഭി​പ്രാ​യം നി​യ​മ​വൃ​ത്ത​ങ്ങ​ള്‍ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്.

SC,ST,OBC/SEBC ലി​സ്റ്റി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടാ​ത്ത എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും (ജ​ന​റ​ല്‍ കാ​റ്റ​ഗ​റി) ഇ​ഡ​ബ്ല്യു​എ​സ് മാ​ന​ദ​ണ്ഡ പ​രി​ധി​യി​ലു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ് എ​ന്ന ഒ​രു വി​ശ​ദീ​ക​ര​ണം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കൂ.

അ​തി​നി​ടെ സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മു​ന്നോ​ക്ക പ​ട്ടി​ക​യി​ലെ സ​മു​ദാ​യ പേ​രി​ലു​ള്ള ഇ​ഡ​ബ്ല്യു​എ​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് മാ​ത്ര​മേ സം​വ​ര​ണ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്ന എ​ന്‍​ട്ര​ന്‍​സ് ക​മ്മീ​ഷ​ണ​റു​ടെ സ​ര്‍​ക്കു​ല​ര്‍ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.​ കീം 2021 ന്‍റെ പ്രോ​സ്‌​പെ​ക്ട​സി​ല്‍ ചേ​ര്‍​ത്തി​രി​ക്കു​ന്ന പ്ര​കാ​രം 12/2/2021ലെ ​ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു ത​ന്നെ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​നി സ​മു​ദാ​യ പേ​രി​ലെ സാ​ങ്കേ​തി​ക​ത്വം ചു​ണ്ടി​ക്കാ​ട്ടി ഇഡബ്ല്യുഎസ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ല്‍ അ​വ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍/​ക​ള​ക്ട​റു​ടെ പ​ക്ക​ല്‍ അ​പ്പീ​ല്‍ ന​ല്‍​ക​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ പ​ബ്ലി​ക്ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.