പാ​റ​ശാ​ല ബി. പൊ​ന്ന​മ്മാ​ൾ അ​ന്ത​രി​ച്ചു
പാ​റ​ശാ​ല ബി. പൊ​ന്ന​മ്മാ​ൾ  അ​ന്ത​രി​ച്ചു
Wednesday, June 23, 2021 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഖ്യാ​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ പാ​റ​ശാ​ല ബി. ​പൊ​ന്ന​മ്മാ​ൾ(96) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​ശാ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ തൈ​ക്കാ​ട് ശാ​ന്തിക​വാ​ട​ത്തി​നു സ​മീ​പ​മു​ള്ള സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ.

2017ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച പൊ​ന്ന​മ്മാ​ളി​ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബഹുമതികൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 2009 ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വാ​തി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ​ട്ടു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട സം​ഗീ​ത​സ​പ​ര്യ​യി​ൽ എ​ണ്ണ​മ​റ്റ ശി​ഷ്യ സ​ന്പ​ത്തി​നും ഉ​ട​മ​യാ​യി​രു​ന്നു പൊ​ന്ന​മ്മാ​ൾ. നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​ൻ, ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, കെ​പി​എ​സി ര​വി, പൂ​വ​ര​ണി കെ.​വി.​പി. ന​ന്പൂ​തി​രി, എ​ൻ.​ജെ. ന​ന്ദി​നി തു​ട​ങ്ങി​യ​വ​ർ പൊ​ന്ന​മ്മാ​ളി​ന്‍റെ ശി​ക്ഷ​ണം സി​ദ്ധി​ച്ച പ്ര​തി​ഭ​ക​ളാ​ണ്.

1924ൽ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​റ​ശാ​ല​യി​ൽ മ​ഹാ​ദേ​വ അ​യ്യ​രു​ടെ​യും ഭ​ഗ​വ​തി അ​മ്മാ​ളി​ന്‍റെ​യും മ​ക​ളാ​യി ജ​നി​ച്ച പൊ​ന്ന​മ്മാ​ൾ ഏ​ഴാം വ​യ​സി​ൽ ത​ന്നെ സം​ഗീ​തപ​ഠ​നം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ ശെ​മ്മാ​ങ്കുടി ശ്രീ​നി​വാ​സ​യ്യ​ർ, കെ.​എ​സ്. നാ​രാ​യ​ണ​സ്വാ​മി തു​ട​ങ്ങി​യ​വ​രു​ടെ ശി​ഷ്യ​യാ​യി​രു​ന്നു. ശെ​മ്മാ​ങ്കുടി ബാ​ണി എന്ന ആ​ലാ​പ​ന ശൈ​ലി) യു​ടെ പ്ര​ചാ​ര​ക​യും കൂ​ടി​യാ​യി​രു​ന്നു പൊ​ന്ന​മ്മാ​ൾ.


പ​തി​നെ​ട്ടാം വ​യ​സി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഗീ​താ​ധ്യാ​പി​ക​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട പൊ​ന്ന​മ്മാ​ൾ 1952ൽ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​യി​ലെ ആ​ദ്യ​ത്തെ വ​നി​താ അ​ധ്യാ​പി​ക​യാ​യി. അ​വി​ടെ ല​ക്ച​റ​റാ​യും പ്ര​ഫ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 1980 ൽ ​തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി മ്യൂ​സി​ക് ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി​രി​ക്കെ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽനി​ന്നു വി​ര​മി​ച്ച​ത്. ഗാ​യ​ക​ര​ത്നം അ​വാ​ർ​ഡ്, കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ചെ​ന്പൈ ഗു​രു​വാ​യൂ​ര​പ്പ​ൻ പു​ര​സ്കാ​രം, മ​ദ്രാ​സ് മ്യൂ​സി​ക് അ​ക്കാ​ദ​മി പു​ര​സ്കാ​രം തു​ട​ങ്ങി​യവ അവർക്കു ലഭിച്ച ബഹുമതി കളിൽ ചി​ല​തു മാ​ത്രം.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ർ. ദേ​വ​നാ​യ​കം അ​യ്യ​ർ. മ​ക്ക​ൾ: മ​ഹാ​ദേ​വ​ൻ(​ബി​എ​സ്എ​ൻ​എ​ൽ), സു​ബ്ര​ഹ്മ​ണ്യ​ൻ (റി​സ​ർ​വ് ബാ​ങ്ക്), പ​രേ​ത​നാ​യ രാ​മ​സ്വാ​മി, പ​രേ​ത​യാ​യ ക​മ​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.