പൊ​തു​മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ്പെ​ഷ​ല്‍ കാ​ഷ്വ​ല്‍​ലീ​വ്
Wednesday, June 23, 2021 12:07 AM IST
കൊ​ച്ചി: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം അം​ഗ​വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ്ഥി​രം​ജീ​വ​ന​ക്കാ​ര്‍​ക്കു പ്ര​തി​വ​ര്‍​ഷം 15 ദി​വ​സ​ത്തെ സ്പെ​ഷ​ല്‍ കാ​ഷ്വ​ല്‍​ലീ​വ് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ട്രാ​ക്കോ കേ​ബി​ള്‍ ജീ​വ​ന​ക്കാ​ര​നാ​യ കെ. ​ശ്രീ​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.


വൈ​ക​ല്യ​വു​മാ​യി ആ​ശു​പ​ത്രി​യി​ലോ താ​മ​സ​സ്ഥ​ല​ത്തോ ഉ​ള്ള ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​ധി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഒ​റ്റ​ത്ത​വ​ണ​യാ​യോ പ​ല​ത​വ​ണ​യാ​യോ അ​വ​ധി അ​നു​വ​ദി​ക്കു​ക​യെ​ന്നു ധ​ന​വ​കു​പ്പ് ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ല​വി​ല്‍ സ്പെ​ഷ​ല്‍ ലീ​വ് ല​ഭി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.