മ​രം​മു​റി കേ​സി​ൽ റ​വ​ന്യു വ​കു​പ്പി​ന് വീ​ഴ്ച​യി​ല്ലെ​ന്നു മ​ന്ത്രി
മ​രം​മു​റി കേ​സി​ൽ റ​വ​ന്യു വ​കു​പ്പി​ന്  വീ​ഴ്ച​യി​ല്ലെ​ന്നു മ​ന്ത്രി
Tuesday, June 22, 2021 12:52 AM IST
ആ​ല​പ്പു​ഴ: മ​രം​മു​റി കേ​സി​ൽ റ​വ​ന്യു വ​കു​പ്പി​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ യാ​തൊ​രു അ​വ്യ​ക്ത​ത​യും ഇ​ല്ല. ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ഭ​ര​ണ-പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ എം​എ​ൽ​എ​മാ​രും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വു കൊ​ണ്ടു​വ​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​രം മു​റി​ച്ച​തെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. സ​ർ​ക്കാ​രി​നു മു​ന്നി​ൽ അ​ങ്ങ​നെ യൊരാ​ക്ഷേ​പം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ഡി​യു​ടെ അ​ട​ക്ക​മു​ള്ള ഏ​ത​ന്വേ​ഷ​ണ​വും വ​ര​ട്ടെ. ഇ​ഡി ര​ണ്ട് വ​ർ​ഷ​മാ​യി ഇ​വി​ടെത്തന്നെ ഉ​ണ്ട​ല്ലോ. സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​ൻ പ​ല വി​ഷ​യ​ത്തി​ലും പു​ക​മ​റ സൃ​ഷ്ട്ടി​ച്ചു. അ​തൊ​ന്നും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വി​ല​പ്പോ​വി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​ജ്വ​ല​വി​ജ​യം. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.


റി​പ്പോ​ർ​ട്ട് വ​ര​ട്ടെ, എ​ന്നി​ട്ട് ആ​ലോ​ചി​ക്കാം. ഉ​പ്പുതി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തേ ത​നി​ക്കും പ​റ​യാ​നു​ള്ളൂ. വ​കു​പ്പു​ക​ൾ ത​മ്മി​ൽ യാ​തൊ​രു ത​ർ​ക്ക​മോ ആ​ശ​യ​ക്കു​ഴ​പ്പ​മോ ഇ​ല്ല​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.