ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ നൂ​റാ​മ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഇ​ന്ന്
ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ നൂ​റാ​മ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഇ​ന്ന്
Monday, June 21, 2021 1:07 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​ക​ലാ​ല​യ​മാ​യ സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജ് നൂ​റാം വ​യ​സി​ലേ​ക്ക്.

നൂ​റാ​മ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളും കോ​ള​ജി​ന്‍റെ ഒ​രു​ വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​ര​ദീ​പം തെ​ളി​ക്ക​ലും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 100 സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

എ​സ്ബി ​കോ​ള​ജ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽഎ ​വാ​ർ​ത്താ​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന​വും കാ​ളാ​ശേ​രി മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഡി ​ജി​പി ടോ​മി​ൻ ജെ.​ ത​ച്ച​ങ്ക​രി ഐ​പി​എ​സ് ചെ​റി​യ​തു​ണ്ടം സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തും.

ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു കോ​ള​ജി​ൽ സ്ഥാ​പി​ക്കു​ന്ന അ​ന്ത​ർ വൈ​ജ്ഞാ​നി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം കൊ​ളീ​ജി​യറ്റ് എ​ജ്യു​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. ​പ്ര​ഗാ​ഷ് നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യാ മ​നോ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബീ​നാ ജി​ജ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും.

സു​വോ​ള​ജി മ്യൂ​സി​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ള​ജ് അ​ലു​മ്നി കാ​ന​ഡാ ചാ​പ്റ്റ​ർ ന​ൽ​കി​യ സം​ഭാ​വ​ന മ​ദ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ എ​ൻ.​എം. മാ​ത്യു കോ​ള​ജ് ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് കൈ​മാ​റും. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ​തോ​മ​സ് പാ​ടി​യ​ത്ത് സ്വാ​ഗ​ത​വും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പി. ​കു​ര്യ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും.


കോ​ള​ജ് ശ​താ​ബ്ദി: പു​തി​യ ലോ​ഗോ​യുംശ​താ​ബ്ദി​ഗാ​ന​വും ത​യാ​റാ​യി

ച​ങ്ങ​നാ​ശേ​രി: കോ​ള​ജ് ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ലോ​ഗോ​യും ശ​താ​ബ്ദി​ഗാ​ന​വും ത​യാ​റാ​യി. ഇ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി.​എ​ൻ.​ വാ​സ​വ​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.​ ക​വി​യും നോ​വ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വു​മാ​യ ഡോ.​ മ​നോ​ജ് കു​റൂ​ർ ര​ചി​ച്ച് ശ്രീ​വ​ൽ​സ​ൻ മേ​നോ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി ഗാ​നം കോ​ള​ജ് ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും. മു​ൻ അ​ധ്യാ​പ​ക​ൻ പ്ര​ഫ. തോ​മ​സ് ക​ണ​യ​ൻ​പ്ലാ​ക്ക​ൽ ര​ചി​ച്ച കോ​ള​ജി​നെ​പ്പ​റ്റി​യു​ള്ള ക​വി​ത ലൈ​ബ്ര​റി സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി വി.​എ​സ്.​സു​ധാ​മ​ണി ആ​ല​പി​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ക്ഷ​ണി​ക്ക​പ്പെ​ട​വ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.​പ​രി​പാ​ടി​ക​ൾ 2.30 മു​ത​ൽ കോ​ള​ജി​ന്‍റെ ഒൗ​ദ്യോ​ഗി​ക യു​ട്യൂ​ബ് ചാ​ന​ലാ​യ ബി.​ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്. യു​ട്യൂ​ബി​ൽ ബി.​ടി​വി എ​സ്ബി കോ​ള​ജ് എ​ന്ന് സെ​ർ​ച്ച് ചെ​യ്യു​ക. കൂ​ടാ​തെ ഷെ​ക്കെ​യ്ന ടിവി​യി​ലും മാ​ക് ടി​വി​യി​ലും പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം കാ​ണാം.​ പാ​റേ​ൽ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ 1922 ജൂ​ണ്‍ 19ന് ​തു​ട​ക്കം​കു​റി​ച്ച എ​സ്ബി കോ​ള​ജ് അ​ന്ന​ത്തെ ബി​ഷ​പ് മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.