കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു മ​രു​ന്നും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ പ​ത്താം​ക്ലാ​സു​കാ​ര​ന്‍റെ റോ​ബട്ട്: ബു​ർ​ഡി​നോ കു​ഞ്ഞ​പ്പ​ൻ!
കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു മ​രു​ന്നും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ  പ​ത്താം​ക്ലാ​സു​കാ​ര​ന്‍റെ റോ​ബട്ട്: ബു​ർ​ഡി​നോ കു​ഞ്ഞ​പ്പ​ൻ!
Monday, June 21, 2021 1:07 AM IST
ഒ​റ്റ​പ്പാ​ലം: ഇ​ത് ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന​ല്ല, ബു​ർ​ഡി​നോ കു​ഞ്ഞ​പ്പ​നാ​ണ്... കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും, ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​രു​ന്നു​ക​ളും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന റോ​ബ​ട്ട്.

വ​രോ​ട് ഭ​വ​ൻ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​നു മോ​ഹ​നാ​ണ് ബു​ർ​ഡി​നോ എ​ന്ന പേ​രി​ൽ റോ​ബ​ട്ടി​നെ നി​ർ​മി​ച്ച​ത്.

മൊ​ബൈ​ലി​ൽ ക​ണ്‍​ട്രോ​ളിം​ഗ് സെ​റ്റ് ചെ​യ്തു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന റോ​ബ​ട്ടി​ന് ഓ​ട്ടോ​മാ​റ്റി​ക് സെ​ൻ​സ​റു​ക​ളു​മു​ണ്ട്. ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​ശേ​ഷം പ​ത്തി​രി​പ്പാ​ല​യി​ലെ അ​ക​ലൂ​രി​ലു​ള്ള മാ​തൃ​വീ​ട്ടി​ൽ താ​മ​സി​ച്ചാ​ണു മ​നു മോ​ഹ​ൻ റോ​ബ​ട്ടി​നെ നി​ർ​മി​ച്ച​ത്. സ​ഹാ​യ​ത്തി​നാ​യി സു​ഹൃ​ത്തും സ​ഹോ​ദ​രി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം രൂ​പ​യാ​ണ് റോ​ബട്ടി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.


രോ​ഗ​മി​ല്ലാ​ത്ത​വ​ർ​ക്കും വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കു റോബ​ട്ടി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ ക​ഴി​യും. ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ലാ​ണ് റോബ​ട്ടി​നെ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഭ​വ​ൻ​സ് സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ വൈ​ജ​യ​ന്തി​മാ​ല, ക്ലാ​സ് ടീ​ച്ച​ർ നി​സ്സ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണു വേ​ഗ​ത്തി​ൽ റോ​ബ​ട്ടി​നെ നി​ർ​മി​ക്കാ​നാ​യ​തെ​ന്നു മ​നു മോ​ഹ​ൻ പ​റ​ഞ്ഞു.
വ​രോ​ട് ത​രി​യാ​ൻ പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ​യും മി​നി​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണു മ​നു മോ​ഹ​ൻ, സ​ഹോ​ദ​രി മ​ഞ്ജി​മ മോ​ഹ​ൻ.

മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.