27 ആ​ശു​പ​ത്രി​ക​ളു​ടെ മു​ഖഛാ​യ മാ​റ്റാ​ന്‍ മാ​സ്റ്റ​ര്‍​പ്ലാ​ന്‍
27 ആ​ശു​പ​ത്രി​ക​ളു​ടെ  മു​ഖഛാ​യ മാ​റ്റാ​ന്‍ മാ​സ്റ്റ​ര്‍​പ്ലാ​ന്‍
Friday, June 18, 2021 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 27 ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് മാ​​​സ്റ്റ​​​ര്‍ പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് 2.10 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. താ​​​ലൂ​​​ക്ക്, ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ സ​​​മ്പൂ​​​ര്‍​ണ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. മാ​​​സ്റ്റ​​​ര്‍​പ്ലാ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഉ​​​ട​​​ന്‍ ആ​​​രം​​​ഭി​​​ക്കും. മാ​​​സ്റ്റ​​​ര്‍ പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് കി​​​ഫ്ബി​​​യി​​​ലൂ​​​ടെ ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​റി​​യി​​ച്ചു.

ആ​​​ധു​​​നി​​​ക ലേ​​​ബ​​​ര്‍ റൂം, ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ര്‍​ഡ്, ജ​​​ന​​​റ​​​ല്‍ വാ​​​ര്‍​ഡ്, സ​​​ര്‍​ജി​​​ക്ക​​​ല്‍ വാ​​​ര്‍​ഡ്, സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ രോ​​​ഗീ സൗ​​​ഹൃ​​​ദ ഒ​​​പി, കാ​​​ത്തി​​​രു​​​പ്പ് കേ​​​ന്ദ്രം, മോ​​​ഡേ​​​ണ്‍ ഡ്ര​​​ഗ് സ്റ്റോ​​​ര്‍, ഫാ​​​ര്‍​മ​​​സി, ല​​​ബോ​​​റ​​​ട്ട​​​റി, എ​​​ക്സ്റേ, സി​​​ടി തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. കെ​​​ട്ടി​​​ടം, ഫ​​​ര്‍​ണി​​​ച്ച​​​ര്‍, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ള്‍​പ്പെ​​​ടെ​​​യാ​​​ണ് മാ​​​സ്റ്റ​​​ര്‍​പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി, പേ​​​രൂ​​​ര്‍​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം, കൊ​​​ല്ലം ക​​​ട​​​യ്ക്ക​​​ല്‍ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, ശാ​​​സ്താം​​​കോ​​​ട്ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, പ​​​ത്ത​​​നം​​​തി​​​ട്ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, അ​​​ടൂ​​​ര്‍ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, ആ​​​ല​​​പ്പു​​​ഴ കാ​​​യം​​​കു​​​ളം താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, ഹ​​​രി​​​പ്പാ​​​ട് താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, കോ​​​ട്ട​​​യം ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, ഇ​​​ടു​​​ക്കി ക​​​ട്ട​​​പ്പ​​​ന താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, പീ​​​രു​​​മേ​​​ട് താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, എ​​​റ​​​ണാ​​​കു​​​ളം മൂ​​​വാ​​​റ്റു​​​പു​​​ഴ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, തൃ​​​ശൂ​​​ര്‍ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, അ​​​രീ​​​ക്കോ​​​ട് താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, വ​​​ണ്ടൂ​​​ര്‍ താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, കോ​​​ഴി​​​ക്കോ​​​ട് നാ​​​ദാ​​​പു​​​രം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, ഫ​​​റൂ​​​ഖ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, കു​​​റ്റി​​​യാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, വ​​​യ​​​നാ​​​ട് വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, ക​​​ല്‍​പ്പ​​​റ്റ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി, സു​​​ല്‍​ത്താ​​​ന്‍​ബ​​​ത്തേ​​​രി താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, ക​​​ണ്ണൂ​​​ര്‍ മ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെയും ആ​​​ശു​​​പ​​​ത്രി, ത​​​ളി​​​പ്പ​​​റ​​​മ്പ് താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, കാ​​​സ​​​ര്‍​ഗോ​​​ഡ് കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി എ​​​ന്നീ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കാ​​​ണ് മാ​​​സ്റ്റ​​​ര്‍ പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.