കോന്നി കല്ലേലിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
Wednesday, June 16, 2021 1:34 AM IST
കോ​ന്നി: കോ​ന്നി-കൊ​ക്കാ​ത്തോ​ട് റൂ​ട്ടി​ൽ ക​ല്ലേ​ലി വ​യ​ക്ക​ര പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പ​ട്ട നി​ല​യി​ൽ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​രം പാ​ടം മേ​ഖ​ല​യി​ൽ നി​ന്നും ജ​ലാ​റ്റി​ൻ സ്റ്റി​ക്ക് ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സും വ​നം വ​കു​പ്പും ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ വ​യ​ക്ക​ര പാ​ല​ത്തി​ന് അ​ടി​യി​ൽ എ​ന്തോ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ല്ലേ​ലി ക​രി​പ്പാ​ന്തോ​ട് ഭാ​ഗ​ത്തു വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 96 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.