ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കെ​​​എ​​​ൽ​​​ആ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച ര​ണ്ടു​പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, June 16, 2021 1:32 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കെ​​​എ​​​ൽ​​​ആ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

നേ​​​ര​​​ത്തെ വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​റാ​​​യി​​​രു​​​ന്ന, ഇ​​​പ്പോ​​​ൾ ബ​​​ത്തേ​​​രി ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന കെ. ​​​ര​​​ണ​​​കു​​​മാ​​​ർ, വൈ​​​ത്തി​​​രി താ​​​ലൂ​​​ക്കി​​​ലെ ക്ലാ​​​ർ​​​ക്ക് എ.​​​പി. സു​​​രേ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ഷ​​​ൻ ആ​​​ൻ​​​ഡ് വി​​​ജി​​​ല​​​ൻ​​​സ് സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യും ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യു​​​മാ​​​ണ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ വൈ​​​ത്തി​​​രി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യി ജോ​​​ലി​​​ചെ​​​യ്ത ഇ​​​പ്പോ​​​ൾ മ​​​റ്റൊ​​​രു ജി​​​ല്ല​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രെ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​വു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.