ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
Wednesday, June 16, 2021 1:32 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ല്‍ കൊ​ല്ലം ടൗ​ണി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു. മു​ചു​കു​ന്ന് ഹി​ൽ ബ​സാ​ർ ചെ​റു​വ​ത്ത് ഇ​മ്പി​ച്ചി അ​ലി​യു​ടെ​യും- റം​ല​യു​ടെ​യും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഫാ​സി​ലും (26 ), ഫാ​സി​ല (27) മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ ഇ​രു​വ​രെ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫാ​സി​ല്‍ ധ​രി​ച്ച ഹെ​ല്‍​മെ​റ്റ് പൊ​ട്ടി​ച്ചി​ത​റി​യി​ട്ടു​ണ്ട്.


കൊ​ല്ലം അ​ങ്ങാ​ടി​യി​ലെ പ​ഴ​ക്ക​ട​യി​ല്‍ നി​ന്ന് സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി​യ ഇ​വ​രെ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഷം​നീ​ർ ആ​ണ് ഫാ​സി​ല​യു​ടെ ഭ​ർ​ത്താ​വ്. മ​ക​ൾ: ത്വ​ഹി​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.