മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ പുതിയ ബ്ലോക്ക് ആരംഭിച്ചു
മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ  പുതിയ ബ്ലോക്ക് ആരംഭിച്ചു
Tuesday, June 15, 2021 1:17 AM IST
പാ​​ലാ: കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച ടെ​​ർ​​ഷ്യ​​റി കെ​​യ​​ർ ഹോ​​സ്പി​​റ്റ​​ലാ​​യ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ ഇ​​നി കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​കു​​ന്നു. ജ​​ന​​ങ്ങ​​ൾ​​ക്ക് ഏ​​റ്റ​​വും എ​​ളു​​പ്പ​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​ക്രി​​യ​​ക​​ൾ ല​​ഭ്യ​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന പു​​തി​​യ ബ്ലോ​​ക്ക് ഇ​​ന്ന​​ലെ പാ​​ലാ രൂ​​പ​​ത​ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ആ​​ശീ​​ർ​​വ​​ദി​​ച്ചു.

ഇ​​ൻ​​ഷു​​റ​​ൻ​​സ്, പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ്, രോ​​ഗി​​ക​​ളു​​ടെ അ​​ഡ്മി​​ഷ​​ൻ തു​​ട​​ങ്ങി നി​​ര​​വ​​ധി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളാ​​ണ് ഇ​​വി​​ടെ രോ​​ഗി​​ക​​ൾ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​വു​​ന്ന രീ​​തി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ശു​​പ​​ത്രി റി​​സ​​പ്ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ലൈ​​റ്റ് വെ​​ൽ ഏ​​രി​​യ​​യി​​ൽ ആ​​ണ് ഈ ​​ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ൾ ഇ​​നിമു​​ത​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. രോ​​ഗി​​ക​​ൾ​​ക്ക് പ​​ര​​മാ​​വ​​ധി സേ​​വ​​നം മി​​ക​​ച്ച രീ​​തി​​യി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന​​ത് മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യു​​ടെ മു​​ഖ​​മു​​ദ്രയാണെ​​ന്നും അ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് ഇ​​തെ​​ന്നും മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ആ​​ശീ​​ർ​​വാ​​ദ ച​​ട​​ങ്ങി​​ൽ പ​​റ​​ഞ്ഞു.


അ​​ത്യാ​​ധു​​നി​​ക ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യി​​ൽ 40 ൽ ​​പ​​രം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 160 ല​​ധി​​കം ഡോ​​ക്ട​​ർ​മാർ സേ​​വ​​നമ​​നു​​ഷ്ഠി​​ക്കു​​ന്നു. ത്രീ​​ടി എം ​​ആ​​ർ ഐ, 128 ​​സ്ലൈ​​സ് സി ​​ടി, 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്ത​​നനി​​ര​​ത​​മാ​​യ എ​​മ​​ർ​​ജ​​ൻ​​സി ആ​​ൻ​​ഡ് റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ൾ, 11 ഓ​​പ്പ​​റേ​​ഷ​​ൻ തിയ​​റ്റ​​റു​​ക​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്. ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് ജ​​ന​​ങ്ങ​​ൾ ത​​ങ്ങ​​ളി​​ൽ അ​​ർ​​പ്പി​​ക്കു​​ന്ന വി​​ശ്വാ​​സ​​വും സ്നേ​​ഹ​​വും മൂ​​ല​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജിംഗ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.