ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  സു​ഗ​മ​മാ​ക്ക​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Monday, June 14, 2021 1:11 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ​​രു​​ടെ പി​​ന്നാക്കാ​​വ​​സ്ഥ പ​​ഠിക്കു​​ന്ന​​തി​​നാ​​യി നി​​യോ​​ഗി​​ച്ച ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

ഡി​​എ​​ഫ്സി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ അ​​ല്മാ​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ച്ച ജ​​സ്റ്റീ​​സ് ജെ.​​ബി.​​കോ​​ശി ക​​മ്മീ​​ഷ​​ൻ മാ​​ർ​​ഗ​​രേ​​ഖാ ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ, സാ​​ന്പ​​ത്തി​​ക പി​​ന്നാക്കാ​​വ​​സ്ഥ​​യും ക്ഷേ​​മ​​വും സം​​ബ​​ന്ധി​​ച്ച പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ച്ച് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ജെ.​​ബി.​​കോ​​ശി ക​​മ്മീ​​ഷ​​നി​​ൽ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​നു വ​​ലി​​യ പ്ര​​തീ​​ക്ഷ​​യു​​ണ്ടെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​എ​​ഫ്സി അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തി. കാ​​ർ​​പ്പ് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജെ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ൽ ക​​മ്മീ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ് പു​​ളി​​ങ്കാ​​ല, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ൽ, ആ​​ൻ​​സി മാ​​ത്യു ചേ​​ന്നോ​​ത്ത്, പ​​രി​​മ​​ൾ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.