കോട്ടയം കെഎസ്ആർടിസി ടെർമിനലിൽ പുതിയ ബിൽഡിംഗ്
Monday, June 14, 2021 12:40 AM IST
തിരുവനന്തപുരം: കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ യാർഡ് ഡെവലപ്മെന്റ്, കാന്റീൻ മന്ദിരം എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽനിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണു നിർമാണം നടത്തുക.
യാർഡ് ഡെവലപ്മെന്റിനായി 91.69 ലക്ഷം രൂപയും, ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് 88.82 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനായുള്ള മണ്ണ് പരിശോധന കെഎസ്ആർടിസിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്സൾട്ടസി എച്ച്പിഎൽ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. നിർമാണ പ്രവർത്തനത്തിനു വേണ്ടിയുള്ള ഇ ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്.