ഫ​സ്റ്റ്ബെ​ല്‍ 2.0 ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ട്ര​യ​ല്‍ ഒ​രാ​ഴ്ച നീ​ട്ടി
ഫ​സ്റ്റ്ബെ​ല്‍ 2.0 ഡി​ജി​റ്റ​ല്‍  ക്ലാ​സു​ക​ളു​ടെ ട്ര​യ​ല്‍  ഒ​രാ​ഴ്ച നീ​ട്ടി
Monday, June 14, 2021 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് വ​​​ഴി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ഫ​​​സ്റ്റ്ബെ​​​ല്‍ 2.0 ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ട്ര​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം 18 വ​​​രെ നീ​​​ട്ടി. ഇ​​​തോ​​​ടെ പ്രീ ​​​പ്രൈ​​​മ​​​റി മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ള്‍ ജൂ​​​ണ്‍ ആ​​​ദ്യ​​​വാ​​​രം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത​​​തി​​​ന്‍റെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണ​​​മാ​​​യി​​​രി​​​ക്കും 14 മു​​​ത​​​ല്‍ 18 വ​​​രെ .
21 മു​​​ത​​​ൽ ഇ​​​വ​​​ർ​​​ക്കാ​​​യി പു​​​തി​​​യ ക്ലാ​​​സു​​​ക​​​ൾ സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്യും. പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ള്‍ നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പോ​​​ലെ ഏ​​​ഴു മു​​​ത​​​ല്‍ 11 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളു​​​ടെ അ​​​തേ ക്ര​​​മ​​​ത്തി​​​ല്‍ 14 മു​​​ത​​​ല്‍ 18 വ​​​രെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.


സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​യ​​​ല്‍​പ​​​ക്ക പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ സ​​​ജീ​​​വ​​​മാ​​​ക്കി മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ള്‍​ക്കും ക്ലാ​​​സ് ല​​​ഭി​​​ക്കു​​​ന്നു എ​​​ന്നു​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് ട്ര​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ഒ​​​രാ​​​ഴ്ച​​​കൂ​​​ടി നീ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.