സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി
സം​സ്ഥാ​ന​ത്തി​ന്  5.38 ല​ക്ഷം ഡോ​സ്  വാ​ക്സി​ന്‍കൂ​ടി
Sunday, June 13, 2021 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന് 5.38 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​നം വാ​​​ങ്ങി​​​യ 1,88,820 ഡോ​​​സും കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച 3.5 ല​​​ക്ഷം ഡോസും കോ​​​വീ​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

നേ​​​ര​​​ത്തെ കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ മു​​​ഖേ​​​ന ഓ​​​ര്‍​ഡ​​​ര്‍ ന​​​ല്‍​കി​​​യ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ക്സി​​​ന്‍ ഇ​​​ന്ന​​​ലെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തി​​​യ​​​ത്. ഇ​​​ത് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്നു. കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച വാ​​​ക്സി​​​ന്‍ രാ​​​ത്രി​​​യോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​കെ 1,10,52,440 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് ല​​​ഭ്യ​​​മാ​​​യ​​​ത്. അ​​​തി​​​ല്‍ 9,35,530 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 1,37,580 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 10,73,110 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് സം​​​സ്ഥാ​​​നം വാ​​​ങ്ങി​​​യ​​​ത്.


90,34,680 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 9,44,650 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 99,79,330 ഡോ​​​സ് വാ​​​ക്സി​​​ന്‍ കേ​​​ന്ദ്രം ന​​​ല്‍​കി​​​യ​​​താ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.