വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ടിസി നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ടിസി  നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Sunday, June 13, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ടി​​​സി നി​​​ഷേ​​​ധി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​നി​​​യ​​​മം 2009-ൽ ​​​കൃ​​​ത്യ​​​മാ​​​യി വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തു ലം​​​ഘി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.

ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ടി ​​​സി ഇ​​​ല്ല എ​​​ന്നു​​​ള്ള​​​ത് ഒ​​​രു ത​​​ട​​​സ​​​മ​​​ല്ല.​​​സ്കൂ​​​ൾ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തു​​​ട​​​ർ​​​ച്ച ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​ന്ന് മു​​​ത​​​ൽ എ​​​ട്ട് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ​​​ക്കാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും ഒ​​​മ്പ​​​ത്,പ​​​ത്ത് ക്ലാ​​​സു​​​കാ​​​ർ​​​ക്ക് പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​പ​​​ഠ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ടി ​​​സി ല​​​ഭി​​​ക്കാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ യു​​ഐ​​ഡി , പ​​​ഠി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്കൂ​​​ളി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ചി​​​ല അ​​​ൺ​​​എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ്കാ​​​ല​​​ത്തും വ​​​ർ​​​ധി​​​ച്ച നി​​​ര​​​ക്കി​​​ൽ വി​​​വി​​​ധ​​​ത​​​രം ഫീ​​​സ് ഇ​​​ടാ​​​ക്കു​​​ന്നു​​​വെ​​ന്ന പ​​​രാ​​​തി​​​യു​​​ണ്ട്. കം​​പ്യൂ​​​ട്ട​​​ർ ലാ​​​ബ് ഫീ​​​സ്, ലൈ​​​ബ്ര​​​റി ഫീ​​​സ്, സ്മാ​​​ർ​​​ട് ക്ലാ​​​സ്റൂം ഫീ​​​സ് തു​​​ട​​​ങ്ങി​​​യ ഫീ​​​സു​​​ക​​​ൾ ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ട് മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലെ​​പ്പോ​​ലെ ചി​​​ല മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ 2020 - 21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ഇ​​​വ​​​യൊ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന വ​​​സ്തു​​​ത ഈ ​​​മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നി​​​ല്ല.

സ്പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ഗെ​​​യിം​​​സ്, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫീ​​​സ്, ബാ​​​ഡ്ജ്, ഡ​​​യ​​​റി ചെ​​​ല​​​വു​​ക​​ൾ , പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചാ​​​ർ​​​ജു​​​ക​​​ൾ, പി​​​ടി​​​എ ഫ​​​ണ്ട്, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും ചെ​​​ല​​​വാ​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​ന്നാ​​ണു പ​​​രാ​​​തി​​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.