ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി മ​റിക​ട​ക്കാ​ൻ 100 ദി​ന​ പ​രി​പാ​ടി; 20 ല​ക്ഷം തൊ​ഴിൽ
ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി മ​റിക​ട​ക്കാ​ൻ 100 ദി​ന​ പ​രി​പാ​ടി; 20 ല​ക്ഷം തൊ​ഴിൽ
Saturday, June 12, 2021 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ത​​​ള​​​ർ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ 20 ല​​​ക്ഷം അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ർ​​​ക്കു തൊ​​​ഴി​​​ല​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം 2464.92 കോ​​​ടി രൂ​​​പ​​​യു​​​ടെ 100 ദി​​​ന ക​​​ർ​​​മപ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു സംസ്ഥാന സ​​​ർ​​​ക്കാ​​​ർ. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ മാ​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും 77,350 തൊ​​​ഴി​​​ല​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കാ​​നു​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 19 വ​​​രെ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന 100 ദി​​​ന​​​പ​​​രി​​​പാ​​​ടി​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യ്ക്ക് ആ​​​ക്കം കൂ​​​ട്ടാ​​​നു​​​ള്ള നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​ലു​​​മാ​​​ണു മു​​​ഖ്യം.

ശാ​​​സ്ത്രസാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലും നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന രം​​​ഗ​​​ത്തും ശ്ര​​​ദ്ധ​​​ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വി​​​ജ്ഞാ​​​ന​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ നി​​​ർ​​​മി​​​തി സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

അ​​​തീ​​​വ ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ർ​​​ജ​​​നം, സാ​​​ന്പ​​​ത്തി​​​ക, സാ​​​മൂ​​​ഹി​​​ക അ​​​സ​​​മ​​​ത്വ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യ​​​ൽ, പ്ര​​​കൃ​​​തിസൗ​​​ഹൃ​​​ദ വി​​​ക​​​സ​​​ന പ​​​രി​​​പ്രേ​​​ക്ഷ്യം ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ൽ, ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ നാ​​​ഗ​​​രി​​​കജീ​​​വി​​​ത​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാം​​​വി​​​ധം ആ​​​ധു​​​നി​​​ക ഖ​​​ര​​​മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണരീ​​​തി അ​​​വ​​​ലം​​​ബി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് അ​​​തീ​​​വ ശ്ര​​​ദ്ധ ന​​​ൽ​​​കും. കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൽ​​​പാ​​​ദ​​​ന വ​​​ർ​​​ധ​​​ന​​​വി​​​നൊ​​​പ്പം വി​​​ഷ​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​ഹാ​​​ര പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ ഉത് പാദനവും ലക്ഷ്യമിടുന്നു.

100 ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ളാ ഇ​​​നീ​​​ഷ്യേ​​​റ്റീ​​​വ്, കി​​​ഫ്ബി എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ 2464.92 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. 20 ല​​​ക്ഷം അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ർ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ കെ ​​​ഡി​​​സ്കി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​ര​​​ട് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കും. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും 77,350 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണ് നൂ​​​റു​​​ ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

തൊ​ഴി​ല​വ​സ​രം



വ്യ​​​വ​​​സാ​​​യം- 10,000, സ​​​ഹ​​​ക​​​ര​​​ണം- 10,000, കു​​​ടും​​​ബ​​​ശ്രീ- 2,000, കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ- 2,000, വ​​​നി​​​താ ​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ- 2,500, പി​​​ന്നാക്ക​​​വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ൻ- 2,500, പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ൻ-2,500, ഐ​​​ടി മേ​​​ഖ​​​ല- 1000, ത​​​ദ്ദേ​​​ശ സ്വയംഭരണ വ​​​കു​​​പ്പ്- 7,000 (യു​​​വ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ത്വ പ​​​രി​​​പാ​​​ടി 5000, സൂ​​​ക്ഷ്മ സം​​​രം​​​ഭ​​​ങ്ങ​​​ൾ- 2000), ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് -4142 (പ​​​രോ​​​ക്ഷ​​​മാ​​​യി), മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ്- 350 (പ​​​രോ​​​ക്ഷ​​​മാ​​​യി), ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്- 7500. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ൽ വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ റീ​​​സ​​​ർ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 26,000 സ​​​ർ​​​വേ​​​യ​​​ർ, ചെ​​​യി​​​ൻ​​​മാ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ തൊ​​​ഴി​​​ല​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കും.

റോ​​​ഡ് നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങും

റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് (ആ​​​ർ​​​കെ​​​ഐ) അ​​​ന്താ​​​രാ​​​ഷ്‌ട്ര ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ലോ​​​ക​​​ബാ​​​ങ്ക്, ജ​​​ർ​​​മ​​​ൻ ബാ​​​ങ്കാ​​​യ കെ​​എ​​​ഫ് ഡ​​​ബ്ല്യു, ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ബാ​​​ങ്ക് (എ​​​ഐ​​​ഐ​​​ബി) എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നും 5,898 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന വി​​​ഹി​​​തം കൂ​​​ടി ചേ​​​രു​​​ന്പോ​​​ൾ ആ​​​ർ​​​കെ​​​ഐ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 8,425 കോ​​​ടി രൂ​​​പ ല​​​ഭ്യ​​​മാ​​​കും. ഇ​​​തി​​​ൽ നി​​​ന്നും നൂ​​​റു ദി​​​ന​​​ങ്ങ​​​ളി​​​ൽ 945.35 കോ​​​ടി രൂ​​​പ​​​യു​​​ടെ 9 റോ​​​ഡ് പ്ര​​​വൃ​​​ത്തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

* പ​​​ത്ത​​​നം​​​തി​​​ട്ട-​​​അ​​​യി​​​രൂ​​​ർ റോ​​​ഡ് (107.53 കോ​​​ടി)

* ഗാ​​​ന്ധി​​​ന​​​ഗ​​​ർ-​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് റോ​​​ഡ് (121.11 കോ​​​ടി)

* കു​​​മ​​​ര​​​കം-​​​നെ​​​ടു​​​ന്പാ​​​ശേ​​​രി റോ​​​ഡ് (97.88 കോ​​​ടി)

* മൂ​​​വാ​​​റ്റു​​​പു​​​ഴ-​​​തേ​​​നി സ്റ്റേ​​​റ്റ് ഹൈ​​​വേ (87.74 കോ​​​ടി)

* തൃ​​​ശൂ​​​ർ-​​​കു​​​റ്റി​​​പ്പു​​​റം റോ​​​ഡ്(218.45 കോ​​​ടി)

* ആ​​​ര​​​ക്കു​​​ന്നം-​​​ആ​​​ന്പ​​​ല്ലൂ​​​ർ-​​​പൂ​​​ത്തോ​​​ട്ട-​​​പി​​​റ​​​വം റോ​​​ഡ്(31.40 കോ​​​ടി)

* കാ​​​ക്ക​​​ട​​​ശേ​​​രി-​​​കാ​​​ളി​​​യാ​​​ർ റോ​​​ഡ്(67.91 കോ​​​ടി)

* വാ​​​ഴ​​​ക്കോ​​​ട്-​​​പ്ലാ​​​ഴി റോ​​​ഡ് (102.33 കോ​​​ടി)

* വ​​​ട​​​യാ​​​ർ-​​​മു​​​ട്ടു​​​ചി​​​റ റോ​​​ഡ്(111.00 കോ​​​ടി)

* പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് 1519.57 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും

* ത​​​ല​​​ശേ​​​രി-​​​ക​​​ള​​​റോ​​​ഡ് റോ​​​ഡ് (156.33 കോ​​​ടി)

* ക​​​ള​​​റോ​​​ഡ് -വ​​​ള​​​വു​​​പാ​​​റ റോ​​​ഡ് (209.68 കോ​​​ടി)

* പ്ലാ​​​ച്ചേ​​​രി-​​​പൊ​​​ൻ​​​കു​​​ന്നം റോ​​​ഡ് (248.63 കോ​​​ടി) കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന വ​​​ലി​​​യ അ​​​ഴീ​​​ക്ക​​​ൽ പാ​​​ലം (146 കോ​​​ടി രൂ​​​പ).

* ആ​​​ല​​​പ്പു​​​ഴ, തു​​​രു​​​ത്തി​​​പു​​​രം, അ​​​ഴി​​​ക്കോ​​​ട്, പ​​​റ​​​വ​​​ണ്ണ, പാ​​​ൽ​​​പ്പെ​​​ട്ടി, പു​​​ല്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​റ് മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് സൈ​​​ക്ലോ​​​ണ്‍ ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ൾ ( 26.51 കോ​​​ടി)

* 200.10 കോ​​​ടി​​​യു​​​ടെ റോ​​​ഡ്- പാ​​​ലം പ​​​ദ്ധ​​​തി​​​ക​​​ൾ നൂ​​​റ് ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ദ്ഘാ​​​നം ചെ​​​യ്യും.​​​ക​​​ണി​​​യാ​​​ന്പ​​​റ്റ-​​​മീ​​​ന​​​ങ്ങാ​​​ടി റോ​​​ഡ്, (44 കോ​​​ടി), ക​​​യ്യൂ​​​ർ-​​​ചെ​​​ന്പ്ര​​​ക്കാ​​​നം-​​​പാ​​​ല​​​ക്കു​​​ന്ന് റോ​​​ഡ്, (36.64 കോ​​​ടി), ക​​​ല്ല​​​ട​​​ക്ക-​​​പെ​​​ർ​​​ള-​​​ഉ​​​ക്കി​​​ന​​​ട റോ​​​ഡ്, (27.39 കോ​​​ടി),

* ഈ​​​സ്റ്റ് ഹി​​​ൽ -ഗ​​​ണ​​​പ​​​തി​​​ക്കാ​​​വ് -കാ​​​ര​​​പ്പ​​​റ​​​ന്പ റോ​​​ഡ്, (21 കോ​​​ടി)

* മാ​​​വേ​​​ലി​​​ക്ക​​​ര പു​​​തി​​​യ​​​കാ​​​വ്പ​​​ള്ളി​​​ക്ക​​​ൽ റോ​​​ഡ്, (18.25 കോ​​​ടി)

* കാ​​​വും​​​ഭാ​​​ഗം-​​​ഇ​​​ടി​​​ഞ്ഞി​​​ല്ലം റോ​​​ഡ് (16.83 കോ​​​ടി)

* ശി​​​വ​​​ഗി​​​രി റിം​​​ഗ് റോ​​​ഡ് (13 കോ​​​ടി)

* അ​​​ക്കി​​​ക്കാ​​​വ്-​​​ക​​​ട​​​ങ്ങോ​​​ട്-​​​എ​​​രു​​​മ​​​പ്പെ​​​ട്ടി റോ​​​ഡ് (11.99 കോ​​​ടി) അ​​​ടൂ​​​ർ ടൗ​​​ണ്‍ ബ്രി​​​ഡ്ജ് (11 കോ​​​ടി) എ​​​ന്നി​​​വ​​​യാ​​​ണി​​​ത്.

25,000 ഹെ​​​ക്ട​​​റി​​​ൽ ജൈ​​​വ​​​കൃ​​​ഷി തു​​​ട​​​ങ്ങും

* സു​​​ഭി​​​ക്ഷം, സു​​​ര​​​ക്ഷി​​​തം കേ​​​ര​​​ളം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 25,000 ഹെ​​​ക്ട​​​റി​​​ൽ ജൈ​​​വ​​​കൃ​​​ഷി ആ​​​രം​​​ഭി​​​ക്കും. 100 അ​​​ർ​​​ബ​​​ൻ സ്ട്രീ​​​റ്റ് മാ​​​ർ​​​ക്ക​​​റ്റ് ആ​​​രം​​​ഭി​​​ക്കും. 25 ല​​​ക്ഷം പ​​​ഴ​​​വ​​​ർ​​​ഗ വി​​​ത്തു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.

* 150 ഫാ​​​ർ​​​മേ​​​ഴ്സ് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ഭൂ​​​മി ലീ​​​സി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഏ​​​കീ​​​കൃ​​​ത ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കും.കു​​​ട്ട​​​നാ​​​ട് ബ്രാ​​​ൻ​​​ഡ് അ​​​രി മി​​​ല്ലിന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. കാ​​​സ​​​ർ​​​ഗോഡ്് ഇ​​​എംഎ​​​ൽ ഏ​​​റ്റെ​​​ടു​​​ക്കും.

* ഉ​​​യ​​​ർ​​​ന്ന ഉ​​​ൽ​​​പാ​​​ദ​​​ന ശേ​​​ഷി​​​യു​​​ള്ള 10 ല​​​ക്ഷം ക​​​ശു​​​മാ​​​വി​​​ൻ തൈ​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കും.​​​കാ​​​ഷ്യൂ ബോ​​​ർ​​​ഡ് 8000 മെ​​​ട്രി​​​ക് ട​​​ണ്‍ ക​​​ശു​​​വ​​​ണ്ടി ല​​​ഭ്യ​​​മാ​​​ക്കി 100 തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും

12,000 പ​​​ട്ട​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും; ഭൂ​​​നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ മൊ​​​ബൈ​​​ൽ ആ​​​പ്പ്

* 100 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റ​​​വ​​​ന്യു വ​​​കു​​​പ്പ് 12,000 പ​​​ട്ട​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഭൂ​​​നി​​​കു​​​തി ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങും. ത​​​ണ്ട​​​പ്പേ​​​ർ, അ​​​ടി​​​സ്ഥാ​​​ന ഭൂ​​​നി​​​കു​​​തി ര​​​ജി​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. ഭൂ​​​മി ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കാ​​​ൻ ഓ​​​ണ്‍​ലൈ​​​ൻ മോ​​​ഡ്യൂ​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കും.

* ലൈ​​​ഫ് മി​​​ഷ​​​ൻ 10,000 വീ​​​ടു​​​ക​​​ൾകൂ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. വി​​​ദ്യാ​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ 50,000 ലാ​​​പ്ടോ​​​പ്പു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും. നി​​​ലാ​​​വ് പ​​​ദ്ധ​​​തി 200 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും.

* തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ സീ​​​വേ​​​ജ് ട്രീ​​​റ്റ്മെ​​​ൻ​​​ഡ് പ്ലാ​​​ന്‍റ് (അ​​​മൃ​​​ത് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം) തു​​​ട​​​ങ്ങും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 20,000 ഏ​​​രി​​​യ ഡെവ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി​​​ക​​​ൾ (എ​​​ഡി​​​എ​​​സ്) വ​​​ഴി 200 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യും. യാ​​​ത്രി​​​ക​​​ർ​​​ക്കാ​​​യി 100 ടേ​​​ക്ക് എ ​​​ബ്രേ​​​ക്ക് ടോ​​​യ്‌ല​​​റ്റ് കോം​​​പ്ല​​​ക്സു​​​ക​​​ൾ തു​​​റ​​​ക്കും.

* ബി​​​പി​​​എ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഹ​​​യ​​​ർ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും.
ക​​​ണ്ണൂ​​​ർ കെ​​എം​​എം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

* ആ​​​റ്റി​​​ങ്ങ​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജ്, പാ​​​ല​​​ക്കാ​​​ട്, മ​​​ട്ട​​​ന്നൂ​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ൾ, പ​​​യ്യ​​​ന്നൂ​​​ർ വ​​​നി​​​താ പോ​​​ളി​​​ടെ​​​ക്നി​​​ക്, എ​​​റ​​​ണാ​​​കു​​​ളം മോ​​​ഡ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പൂ​​​ഞ്ഞാ​​​ർ മോ​​​ഡ​​​ൽ പോ​​​ളി ടെ​​​ക്നി​​​ക്, പ​​​യ്യ​​​പ്പാ​​​ടി കോ​​​ള​​​ജ്, കൂ​​​ത്തു​​​പ​​​റ​​​ന്പ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ ബ്ലോ​​​ക്കു​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് തു​​​റ​​​ക്കും.


* പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ഞ്ചുകോ​​​ടി രൂ​​​പ​​​യു​​​ടെ 20 സ്കൂ​​​ളു​​​ക​​​ളും മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യു​​​ടെ 30 സ്കൂ​​​ളു​​​ക​​​ളും പ്ലാ​​​ൻ ഫ​​​ണ്ട് മു​​​ഖേ​​​ന നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ 40 സ്കൂ​​​ളു​​​ക​​​ളു​​​മ​​​ട​​​ക്കം 90 സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.43 ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ലാ​​​ബു​​​ക​​​ളും മൂ​​​ന്നു ലൈ​​​ബ്ര​​​റി​​​ക​​​ളും തു​​​റ​​​ക്കും.

* ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ണ്‍, ജൂ​​​ലൈ, ഓഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ലെ ഭ​​​ക്ഷ​​​ണ ഭ​​​ദ്ര​​​താ അ​​​ല​​​വ​​​ൻ​​​സ് ഭ​​​ക്ഷ്യക്കി​​​റ്റാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യും.

* സ്കൂ​​​ളു​​​ക​​​ളി​​​ൽ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ലൂ​​​ടെ​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ധ്യാപ​​​ക​​​ർ​​​ക്ക് കു​​​ട്ടി​​​ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കും.

* വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ വാ​​​യ​​​നാ​​​ശീ​​​ലം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വീ​​​ടു​​​ക​​​ളി​​​ൽ പു​​​സ്ത​​​കം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി "വാ​​​യ​​​ന​​​യു​​​ടെ വ​​​സ​​​ന്തം’ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും.

ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ർ​​​ട്ടു​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ കൊ​​​ണ്ടു​​​വ​​​രും

* സം​​​സ്ഥാ​​​ന​​​ത്തെ ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ർ​​​ട്ടു​​​ക​​​ളും ഓ​​​ഗ​​​സ്റ്റ് 31ന​​​കം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കും.

* ആ​​​ല​​​പ്പു​​​ഴ പൈ​​​തൃ​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​രാ​​​ത​​​ന മോ​​​സ്ക് ആ​​​യ മാ​​​ക്വം മ​​​സ്ജി​​​ദ് പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം, ലി​​​യോ തേ​​​ർ​​​ട്ടീ​​​ൻ​​​ത് സ്കൂ​​​ൾ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം, മു​​​സി​​​രി​​​സ് പൈ​​​തൃ​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗോ​​​തു​​​രു​​​ത്തി​​​ലെ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ള്ളി​​​യു​​​ടെ അ​​​നു​​​ബ​​​ന്ധ ഭാ​​​ഗം നി​​​ർ​​​മിക്ക​​​ൽ, ചേ​​​ന്ദ​​​മം​​​ഗ​​​ല​​​ത്തെ 14-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ച ഹോ​​​ളി ക്രോ​​​സ് പ​​​ള്ളി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം, പു​​​രാ​​​ത​​​ന മ​​​സ്ജി​​​ദാ​​​യ ചേ​​​ര​​​മാ​​​ൻ ജു​​​മാ മ​​​സ്ജി​​​ദി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

* ത​​​ല​​​ശേ​​​രി പൈ​​​തൃ​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗു​​​ണ്ട​​​ർ​​​ട്ട് ബം​​​ഗ്ലാ​​​വി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ലാം​​​ഗ്വേ​​​ജ് മ്യൂ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് 100 കോ​​​ടി​​​യു​​​ടെ വാ​​​യ്പാ പ​​​ദ്ധ​​​തി

* മ​​​ട​​​ങ്ങി​​​വ​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി കെഎ​​​സ്ഐ​​​ഡി​​​സി വ​​​ഴി 100 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും. ഒ​​​രു വ്യ​​​ക്തി​​​ക്ക് 25 ല​​​ക്ഷം മു​​​ത​​​ൽ പ​​​ര​​​മാ​​​വ​​​ധി രണ്ടു കോ​​​ടി വ​​​രെ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കും.

* കോ​​​സ്റ്റ​​​ൽ റെ​​​ഗു​​​ലേ​​​റ്റ​​​റി സോ​​​ണ്‍ ക്ലി​​​യ​​​റ​​​ൻ​​​സി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ണ്‍​ലൈ​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ചുതു​​​ട​​​ങ്ങും. ചെ​​​ല്ലാ​​​നം തീ​​​ര​​​ത്തെ ക​​​ട​​​ലാ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കും. ക​​​ട​​​ലാ​​​ക്ര​​​മ​​​ണ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള പ​​​ഠ​​​നം നടത്തും.

* തൃ​​​ശൂ​​​ർ പ​​​ഴ​​​യ​​​ന്നൂ​​​രി​​​ൽ ഭൂ​​​ര​​​ഹി​​​ത, ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കാ​​​യി 40 യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ഭ​​​വ​​​ന സ​​​മു​​​ച്ച​​​യം കെ​​​യ​​​ർ​​​ഹോം ര​​​ണ്ടാം ഘ​​​ട്ടം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൈ​​​മാ​​​റും.

* യു​​​വ സം​​​രം​​​ഭ​​​ക​​​ർ​​​ക്കാ​​​യി 25 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. ഇ​​​വ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന, ഐ​​​ടി. മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ൾ, സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​ലെ​​​യു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ, ചെ​​​റു​​​കി​​​ട മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ശൃം​​​ഖ​​​ല​​​ക​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും.

* വ​​​നി​​​താ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ൽ മാ​​​സ്ക്, സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ 10 നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

* കു​​​ട്ട​​​നാ​​​ട്, അ​​​പ്പ​​​ർകു​​​ട്ട​​​നാ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​ക്കി സം​​​ഭ​​​ര​​​ണ, സം​​​സ്ക​​​ര​​​ണ വി​​​പ​​​ണ​​​ന സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ര​​​ണ്ട് ആ​​​ധു​​​നി​​​ക റൈ​​​സ് മി​​​ല്ലു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

* നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു വി​​​ദ്യാ​​​ർഥിക്ക് 10,000 രൂ​​​പ നി​​​ര​​​ക്കി​​​ൽ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി തു​​​ട​​​ങ്ങും. ഒ​​​രു സം​​​ഘം പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വാ​​​യ്പ​​​യാ​​​യി ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

* 308 പു​​​ന​​​ർ​​​ഗേ​​​ഹം വ്യ​​​ക്തി​​​ഗ​​​ത വീ​​​ടു​​​ക​​​ൾ (30.80 കോ​​​ടി രൂ​​​പ ചെ​​​ല​​​വ് ) കൈ​​​മാ​​​റും. 303 പു​​​ന​​​ർ​​​ഗേ​​​ഹം ഫ്ളാ​​​റ്റു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ (30.30 കോ​​​ടി രൂ​​​പ ചെ​​​ല​​​വ്) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

* സു​​​ഭി​​​ക്ഷ​​​കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 250 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ മ​​​ത്സ്യ​​​ക്കൃഷി ആ​​​രം​​​ഭി​​​ക്കും.

* 100 സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

* മ​​​ല​​​യോ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മാ​​​യ 30 മ​​​ൾ​​​ട്ടി യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഫ​​​യ​​​ർ ആ​​​ന്‍ഡ് സേ​​​ഫ്റ്റി വ​​​കു​​​പ്പ് നി​​​ര​​​ത്തി​​​ലി​​​റ​​​ക്കും.

ഏ​​​ഴു ന​​​ഗ​​​ര​​​വ​​​നം



* ഏ​​​ഴു ന​​​ഗ​​​ര​​​വ​​​ന​​​ങ്ങ​​​ൾ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി തു​​​ട​​​ങ്ങും. 22 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​വ​​​നം വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കും. തീ​​​ര​​​ദേ​​​ശ ഷി​​​പ്പിം​​​ഗ് സ​​​ർ​​​വീ​​​സ് ബേ​​​പ്പൂ​​​രി​​​ൽനി​​​ന്നു കൊ​​​ച്ചി​​​വ​​​രെ​​​യും കൊ​​​ല്ല​​​ത്തുനി​​​ന്നു കൊ​​​ച്ചി വ​​​രെ​​​യും ആ​​​രം​​​ഭി​​​ക്കും. ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഓ​​​ക്സി​​​ജ​​​ൻ ജ​​​ന​​​റേ​​​റ്റ​​​ർ പ്ലാന്‍റ്, കോ​​​ന്നി​​​യി​​​ൽ ഡ്ര​​​ഗ് ടെ​​​സ്റ്റിം​​​ഗ് ല​​​ബോ​​​റ​​​ട്ട​​​റി എ​​​ന്നി​​​വ ആ​​​രം​​​ഭി​​​ക്കും.

* ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്) എ​​​ച്ച്ഐ​​​വി/​​​എ​​​യ്ഡ്സ് ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കെ​​​യ​​​ർ സ​​​പ്പോ​​​ർ​​​ട്ട് സെ​​​ന്‍റ​​​ർ

* ശി​​​ശു​​​മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന "പ്ര​​​ഥ​​​മ സ​​​ഹ​​​സ്ര​​​ദി​​​ന​​​ങ്ങ​​​ൾ’ എ​​​ന്ന പ​​​രി​​​പാ​​​ടി മ​​​ല​​​യോ​​​ര തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 28 ഐ​​​സി​​​ഡി​​​എ​​​സ് പ്രോ​​​ജ​​​ക്ടു​​​ക​​​ളി​​​ലേ​​​ക്ക് കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കും. വി​​​മ​​​ൻ ആ​​​ൻ​​​ഡ് ചി​​​ൽ​​​ഡ്ര​​​ൻ ഹോ​​​മു​​​ക​​​ളി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ലം താ​​​മ​​​സി​​​ക്കു​​​ന്ന 18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് തൃ​​​ശൂ​​​ർ രാ​​​മ​​​വ​​​ർ​​​മ​​​പു​​​ര​​​ത്ത് മോ​​​ഡ​​​ൽ വി​​​മ​​​ൻ ആ​​​ൻ​​​ഡ് ചി​​​ൽ​​​ഡ്ര​​​ൻ ഹോം ​​​തു​​​റ​​​ക്കും.

* നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ മൂലം സാ​​​മൂ​​​ഹി​​​ക​​​മാ​​​യ ഒ​​​റ്റ​​​പ്പെ​​​ട​​​ലു​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കാ​​​വ​​​ൽ പ്ല​​​സ് പ​​​ദ്ധ​​​തി എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കും.

* 2,256 അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

* സ്പോ​​​ർ​​​ട്സ് കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ക​​​ണ്ണൂ​​​രും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും.

* വ​​​നി​​​താ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഗെ​​​യി​​​ൽ പൈ​​​പ്പ് ലൈ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗെ​​​യി​​​ൽ പൈ​​​പ്പ് ലൈ​​​ൻ (കൊ​​​ച്ചി-​​​പാ​​​ല​​​ക്കാ​​​ട്) 100 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ച്ചി​​​യി​​​ലെ ഇ​​ന്‍റഗ്രേ​​​റ്റ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഹ​​​ബ്ബ് തു​​​റ​​​ക്കും.

* പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ കെ​​​ട്ടി​​​ട നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​നു​​​ള്ള ഗ്രീ​​​ൻ റി​​​ബേ​​​റ്റ് ഓ​​​ഗ​​​സ്റ്റി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ര​​​ത്ത​​​ക്ക രീ​​​തി​​​യി​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ജീ​​​വ​​​ൻ ര​​​ക്ഷാ​​​മ​​​രു​​​ന്നു​​​ക​​​ൾ വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം.

* കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രെ ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ളി​​​ൽ നി​​​ന്നും വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ഇ ​​-ഓ​​​ട്ടോ​​​റി​​​ക്ഷാ ഫീ​​​ഡ​​​ർ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങും.

* പി​​​എ​​​സ്‌​​​സി​​​ക്ക് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​നാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ്പെ​​​ഷ​​​ൽ റൂ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും.

* ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ൽ അ​​​ധി​​​ക​​​മാ​​​യി വ​​​ന്നി​​​ട്ടു​​​ള്ള 200 ഓ​​​ളം ത​​​സ്തി​​​ക​​​ക​​​ൾ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ സൃ​​​ഷ്ടി​​​ച്ച് പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യും.

* കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മ​​​ര​​​ണ​​​പ്പെ​​​ട്ട് അ​​​നാ​​​ഥ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും.

* ഖ​​​ര​​​മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും. വി​​​ശ​​​പ്പ് ര​​​ഹി​​​ത​​​കേ​​​ര​​​ളം ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് റേ​​​റ്റിം​​​ഗ് ന​​​ൽ​​​കു​​​ന്ന പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ക്കും.

* ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.