ഇ​ന്നും നാ​ളെ​യും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
ഇ​ന്നും നാ​ളെ​യും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Saturday, June 12, 2021 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ഡൗ​​​ണ്‍. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ നി​​​ന്നു ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. ടേ​​​ക്ക് എ​​​വേ, പാ​​​ഴ്സ​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സാ​​​മൂ​​​ഹ്യ അ​​​ക​​​ലം പാ​​​ലി​​​ച്ച് നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​ടു​​ത്ത പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം.

ഇ​​​ന്നും നാ​​​ളെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​വു​​​ന്ന​​​വ:

1. പ​​​ല​​​ച​​​ര​​​ക്ക്, മീ​​​ൻ, മാം​​​സം, പ​​​ച്ച​​​ക്ക​​​റി ക​​​ട​​​ക​​​ൾ


2. ഹോ​​​ട്ട​​​ലു​​​ക​​​ൾ (ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്രം)

3. ടെ​​​ലി​​​കോം,ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ.

യാ​​​ത്രാ​​​നു​​​മ​​​തി

ദീ​​​ർ​​​ഘ​​​ദൂ​​​ര​​​ബ​​​സു​​​ക​​​ൾ, ട്രെ​​​യി​​​നു​​​ക​​​ൾ, വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ളു​​​മാ​​​യി മാ​​ത്രം അ​​നു​​മ​​തി. യാ​​​ത്രാ​​​ടി​​​ക്ക​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യി കാ​​​ബു​​​ക​​​ൾ​​​ക്കും ടാ​​​ക്സി​​​ക​​​ൾ​​​ക്കും പോ​​​കാം. ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ, രോ​​​ഗി​​​ക​​​ൾ, കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ർ, വാ​​​ക്സി​​​നേ​​​ഷ​​​നു പോ​​​കു​​​ന്ന​​​വ​​​ർ എ​​ന്നി​​വ​​ർ​​ക്കും അ​​നു​​മ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.