കേരളത്തെ നയിക്കാൻ ഇവർ...
കേരളത്തെ നയിക്കാൻ ഇവർ...
Wednesday, May 19, 2021 2:14 AM IST
നി​യ​മ​സ​ഭ​യെ നി​യ​ന്ത്രി​ക്കാ​ൻ എം.​ബി. രാ​ജേ​ഷ്

ലോ​​​ക്സ​​​ഭ​​​യി​​​ൽ മി​​​ക​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​നാ​​​യി തി​​​ള​​​ങ്ങി​​​യ എം.​​​ബി. രാ​​​ജേ​​​ഷി​​​നു പു​​​തി​​​യ നി​​​യോ​​​ഗം സ്പീ​​​ക്ക​​​ർ കു​​​പ്പാ​​​യ​​​മ​​​ണി​​​ഞ്ഞ് നി​​​യ​​​മ​​​സ​​​ഭ​​​യെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ. തൃ​​​ത്താ​​​ല മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ പ്ര​​​സ്റ്റീ​​​ജ് പോ​​​രാ​​​ട്ട​​​ത്തി​​​ലെ വി​​​ജ​​​യത്തിനു​​​ള്ള ​​​പൊ​​​ൻ​​​തൂ​​​വ​​​ൽ​​കൂ​​​ടി​​​യാ​​​യി പു​​​തി​​​യ അം​​​ഗീ​​​കാ​​​രം.

ഷൊ​​​ർ​​​ണൂ​​​ർ കൈ​​​യി​​​ലി​​​യാ​​​ട് മാ​​​ന്പ​​​റ്റ വീ​​​ട്ടി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രു​​​ടെ​​​യും ര​​​മ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1971 മാ​​​ർ​​​ച്ച് 12ന് ​​​പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ല​​​ന്ധ​​​റി​​​ൽ ജ​​​ന​​​നം. ഒ​​​റ്റ​​​പ്പാ​​​ലം എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ളേ​​​ജി​​​ൽ​​നി​​​ന്നു സാ​​​ന്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദവും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​അ​​​ക്കാ​​ഡ​​​മി​​​യി​​​ൽ നി​​​ന്നു നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി.

എ​​​സ്എ​​​ഫ്ഐ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​വു​​​ന്ന​​​ത്. എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചു. നി​​​ല​​​വി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ് ഈ അന്പതുകാരൻ. കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​​സ​​​റാ​​​യ നി​​​നി​​​ത ക​​​ണി​​​ച്ചേ​​​രി​​​യാ​​ണു ഭാ​​​ര്യ. പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​നി​ നി​​​ര​​​ഞ്ജ​​​ന​​​യും നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​ പ്രി​​​യ​​​ദ​​​ത്ത​​​യും മ​​ക്ക​​ൾ‌.

സൈ​ദ്ധാ​ന്തി​ക​നി​ൽ​നി​ന്ന് മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്

പാ​ര്‍​ട്ടി നേ​താ​ക്ക​ളി​ല്‍ അ​പൂ​ര്‍​വ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് എം​വി​ജി​യെ​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ളി​ക്കു​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍. ‌ത​ളി​പ്പ​റ​മ്പി​ല്‍​നി​ന്നു നി​യ​മ​സ​ഭ​യി​ലെ​ത്തിയ എം.​വി. ഗോ​വി​ന്ദ​ന് ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാനം.

ഇ​ട​തു കോ​ട്ട​യാ​യ ത​ളി​പ്പ​റ​മ്പി​ല്‍​നി​ന്നും കോ​ണ്‍​ഗ്ര​സി​ലെ അ​ബ്ദു​ള്‍ റ​ഷീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ എം.​വി. ഗോ​വി​ന്ദ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ശ്വ​സ്ത​ൻ. ഇ​തു​വ​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ ഉ​യ​രാ​ത്ത​താ​ണ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ കൂ​ടി​യാ​യ എം.​വി. ഗോ​വി​ന്ദ​നെ മ​ന്ത്രിസ്ഥാ​ന​ത്തെ​ത്തി​ച്ച​തി​നു പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം.
പ​രേ​ത​നാ​യ കെ. ​കു​ഞ്ഞ​മ്പു എം.​വി. മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1953 ഏ​പ്രി​ല്‍ 23ന് ​ജ​നി​ച്ച എം.​വി. ഗോ​വി​ന്ദ​ന്‍ ബാ​ല​സം​ഘ​ത്തി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ​ത്തു​ന്ന​ത്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണുമായ പി.​കെ. ശ്യാ​മ​ള​യാ​ണു ഭാ​ര്യ. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്യാം​ജി​ത്ത്, അ​ഭി​ഭാ​ഷ​ക​നാ​യ രം​ഗീ​ത് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.


രാ​ജ്യ​സ​ഭയിലെ തിളക്കവുമായി പി. രാജീവ്

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു ക​​​ട​​​ന്ന രാ​​ഷ്‌​​ട്രീ​​​യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന പ​​​രി​​​ച​​​യ​​​ത്തി​​​ല്‍ പ​​​രു​​​വ​​​പ്പെ​​​ട്ട ക​​​രു​​​ത്തു​​​ള്ള വ്യ​​​ക്തി​​​ത്വം ഇ​​​നി സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍. ഇ​​​ട​​​തു രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന​​​പ്പു​​​റ​​​ത്തേ​​​ക്കും നീ​​​ളു​​​ന്ന ബ​​ന്ധ​​ങ്ങ​​ളു​​മു​​ള്ള സി​​പി​​എ​​മ്മി​​ലെ ക​​രു​​ത്ത​​രി​​ൽ പ്ര​​മു​​ഖ​​ൻ.

നി​​​ല​​​വി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വും ദേ​​​ശാ​​​ഭി​​​മാ​​​നി ചീ​​​ഫ് എ​​​ഡി​​​റ്റ​​​റു​​​മാ​​​ണ് ഈ ​​അ​​ൻ​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ. ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യി ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ താ​​മ​​സി​​ക്കു​​ന്ന രാ​​ജീ​​വ് ജ​​​ന്മം​​​കൊ​​​ണ്ടു തൃ​​​ശൂ​​​ര്‍ മേ​​​ല​​​ഡൂ​​​ര്‍ സ്വ​​​ദേ​​​ശി​​യാ​​ണ്.

2009 മു​​​ത​​​ല്‍ 2015 വ​​​രെ​ രാ​​​ജ്യ​​​സ​​​ഭാം​​ഗം. 2017ല്‍ ​​​മി​​​ക​​​ച്ച പാ​​​ര്‍​ല​​​മെ​​​ന്‍റ് അം​​​ഗ​​​ത്തി​​​നു​​​ള്ള സ​​​ന്‍​സ​​​ത് ര​​​ത്‌​​​ന പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ചു. നി​​ര​​വ​​ധി ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. 2015-18ല്‍ ​​സി​​പി​​എം എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​യായിരുന്നു.

2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. യു​​ഡി​​എ​​ഫി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റാ​​യ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ല്‍നി​​ന്നു 15,336 വോ​​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​ ക​​​ന്നി​​​പ്ര​​​വേ​​​ശം. റ​​​വ​​​ന്യൂ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​റാ​​​യി​​​രു​​​ന്ന പി.​ ​​വാ​​​സു​​​ദേ​​​വ​​​നും രാ​​​ധ​​​യു​​​മാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍. കു​​​സാ​​​റ്റ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ല്‍ പ്ര​​​ഫ​​​സ​​​റാ​​​യ വാ​​​ണികേ​​​ശ്വ​​​രി​​​യാ​​​ണു ഭാ​​​ര്യ. മ​​ക്ക​​ൾ: ഹൃ​​​ദ്യ​, ഹ​​​രി​​​ത.


ജീ​വി​ത​ത്തി​ലെ പോ​രാ​ളി ഇ​നി കോ​ട്ട​യ​ത്തി​ന്‍റെ മ​ന്ത്രി


പ​​രി​​മി​​തി​​ക​​ളെ ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ന്‍റെ ക​​ർ​​മ​​വ​​ഴി​​ക​​ളി​​ലൂ​​ടെ നേ​​രി​​ട്ടാണ് ഏറ്റുമാനൂരി ൽനിന്നു ജയിച്ചുകയറി വി.എൻ. വാ​​സ​​വ​​ൻ മ​​ന്ത്രി​​പ​​ദ​​വി​​യി​​ലെ​​ത്തിയിരിക്കുന്നത്.

മ​​റ്റ​​ക്ക​​ര വെ​​ള്ളേ​​പ്പ​​ള്ളി​​യി​​ൽ നാ​​രാ​​യ​​ണ​​ന്‍റെ​​യും കാ​​ർ​​ത്ത്യാ​​യ​​നി​​യു​​ടെ​​യും മ​​ക​​ന് ചെ​​റു​​പ്പം ഇ​​ല്ലാ​​യ്മ​​ക​​ളോ​​ടു​​ള്ള പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു.

ട്രേ​​ഡ് യൂ​​ണി​​യ​​ൻ രം​​ഗ​​ത്തും സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലും പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ച​​തോ​​ടെ വി.​​എ​​ൻ. വാ​​സ​​വ​​ൻ എ​​ന്ന സം​​ഘാ​​ട​​ക​​ൻ വ​​ള​​ർ​​ന്നു. സി​​ഐ​​ടി​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് അം​​ഗം, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി, പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം എ​​ന്നി സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി.
രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​തു​​പോ​​ലെ ക​​ർ​​ക്ക​​ശ​​മാ​​ണ് വാ​​സ​​വ​​ന്‍റെ ശൈ​​ലി. ഏ​​തു തി​​ര​​ക്കി​​നി​​ട​​യി​​ലും ആ​​ഴ്ച​​യി​​ലൊ​​രു പു​​സ്ത​​കം മു​​ട​​ങ്ങാ​​തെ വാ​​യി​​ക്കു​​ന്ന ശീ​​ല​​ത്തി​​നു മാ​​റ്റ​​മി​​ല്ല.

കോ​​ട്ട​​യം പാ​​ന്പാ​​ടി ഹി​​മ ഭ​​വ​​നി​​ൽ കു​​ടും​​ബ​​സ​​മേ​​തം താ​​മ​​സം. ഹൈ​​സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​യി വി​​ര​​മി​​ച്ച ഗീ​​ത​​യാ​​ണു ഭാ​​ര്യ.

മ​​ക്ക​​ൾ: ഡോ. ​​ഹി​​മാ വാ​​സ​​വ​​ൻ, ഗ്രീ​​ഷ്മ വാ​​​​സ​​വ​​ൻ. മ​​രു​​മ​​ക​​ൻ: ഡോ. ​​ന​​ന്ദ​​കു​​മാ​​ർ. കൊ​​ച്ചു​​മ​​ക​​ൻ: ഹ​​യാ​​ൻ ന​​ന്ദ​​കു​​മാ​​ർ.


കൊല്ലത്തിന്‍റെ കരുത്തൻ ബാലഗോപാൽ

ആ​​​ർ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​ക്കും ഈ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ​​​ക്കും പി​​​ൻ​​​മു​​​റ​​​ക്കാ​​​ര​​​നാ​​​യി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ത്തു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ് കൊ​​ട്ടാ​​ര​​ക്ക​​ര മ​​ണ്ഡ​​ലം. ര​​​ണ്ടാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ബാ​​​ല​​​ഗോ​​​പാ​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള സി​​​പി​​​എ​​​മ്മി​​​ന്‍റെ ഏക മ​​​ന്ത്രി​​​യാ​​​ണ്.

പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ല​​​ഞ്ഞൂ​​​രി​​​ലെ ഇ​​​ട​​​ത്ത​​​രം ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​മാ​​​യ ശ്രീ​​​നി​​​കേ​​​ത​​​നി​​​ൽ പ​​​രേ​​​ത​​​രാ​​​യ പി.​​​കെ. നാ​​​രാ​​​യ​​​ണ​​​പ്പ​​​ണി​​​ക്ക​​​രു​​​ടെ​​​യും ഒ.​​​വി. രാ​​​ധാ​​​മ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ജ​​​നി​​​ച്ച ഈ 57 ​​​കാ​​​ര​​​ൻ വി​​​ദ്യാ​​​ർ​​​ഥി - യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്.

പു​​​ന​​​ലൂ​​​ർ എ​​​സ്എ​​​ൻ കോ​​​ളേ​​​ജി​​​ൽ നി​​​ന്ന് ബി​​​കോം ബി​​​രു​​​ദ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജി​​​ൽ നി​​​ന്ന് എം​​​കോമും നേടി. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ നി​​​ന്ന് നി​​​യ​​​മ ബി​​​രു​​​ദ​​​വും പി​​​ന്നീ​​​ട് നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി. പ​​​ഠ​​​ന​​​ശേ​​​ഷം ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ൽ ജോ​​​ലി ല​​​ഭി​​​ച്ചു. 2010 മു​​​ത​​​ൽ 2015 വ​​​രെ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി.

കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ആ​​​ശാ പ്ര​​​ഭാ​​​ക​​​റാ​​​ണ് ഭാ​​​ര്യ. ക​​​ല്യാ​​​ണി​​​യും ശ്രീ​​​ഹ​​​രി​​​യും മ​​​ക്ക​​​ളും.


പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ അം​ഗീ​കാ​രവുമായി മു​ഹ​മ്മ​ദ് റി​യാ​സ്

2017 മു​​​ത​​​ൽ ഡി​​​വൈ​​​എ​​​ഫ്ഐ​​​യു​​​ടെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​സ്(44) ക​​ന്നി​​വി​​ജ​​യ​​ത്തി​​ൽ​​ത്ത​​ന്നെ മ​​ന്ത്രി​​പ​​ദ​​വി​​യി​​ലെ​​ത്തി. ബേ​​​പ്പൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് 28,747 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​ഡ്വ.​​​പി.​​​എം.​ നി​​​യാ​​​സി​​​നെ​​​യാ​​​ണ് റി​​​യാ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലൂ​​​ടെ പൊ​​​തു​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ റി​​​യാ​​​സ് 2009-ൽ​​​കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​ലെ എം.​​​കെ.​​​രാ​​​ഘ​​​വ​​​നോ​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​ട്ടു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​ന്ന​​​തോ​​​ടെ​​​ത​​​ന്നെ ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​വി​​​ഷ്ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. പൗ​​​ര​​​ത്വ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി‌​​​രേ രാ​​​ജ്യ​​​മൊ​​​ട്ടു​​​ക്കും ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫാ​​​റൂ​​​ഖ് കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ.​​​ലോ കോ​​​ള​​​ജ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം. സി​​​പി​​​എ​​​മ്മി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം​​കൂ​​​ടി​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ൾ വീ​​​ണ​​​യാ​​ണു ഭാ​​​ര്യ.


തലസ്ഥാനത്തിന്‍റെ മുൻ മേയർ മ​ന്ത്രിസ്ഥാനത്ത്

വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​യ്ക്കു ക​​​​ട​​​​ന്നു​​​​വ​​​​ന്ന നേ​​​​താ​​​​വാ​​​​ണു വി.​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തി​​​​ന്‍റെ മേ​​​​യ​​​​റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണു ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യെ​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​വൈ​​​​ഭ​​​​വം ജ​​​​ന​​​​ങ്ങ​​​​ള​​​​റി​​​​ഞ്ഞ​​​​ത്. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു നേ​​​​മം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.
ഇ​​​​തു മൂ​​​​ന്നാം ത​​​​വ​​​​ണ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. 2006-ൽ ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഈ​​​​സ്റ്റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നി​​​​ന്നും 2011 ൽ ​​​​നേ​​​​മ​​​​ത്തു നി​​​​ന്നും എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗം​​​​മാ​​​​ണ്. 1954 -ൽ ​​​​എം. വാ​​​​സു​​​​ദേ​​​​വ​​​​ൻ പി​​​​ള്ള​​​​യു​​​​ടെ​​​​യും പി.​​​​കൃ​​​​ഷ്ണ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി ചെ​​​​റു​​​​വ​​​​ക്ക​​​​ലി​​​​ൽ ജ​​​​ന​​​​നം. ബി​​​​രു​​​​ദ​​​​ധാ​​​​രി. എ​​​​ൽ​​​​എ​​​​ൽ​​​​ബി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. എ​​​​സ്എ​​​​ഫ്ഐ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ്, സെ​​​​ക്ര​​​​ട്ട​​​​റി, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ്, സെ​​​​ക്ര​​​​ട്ട​​​​റി, അ​​​​ഖി​​​​ലേ​​​​ന്ത്യാ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നീ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ വ​​​​ഹി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ഞ്ചി​​​​യൂ​​​​രി​​​​ലെ സു​​​​ഭാ​​​​ഷ് ന​​​​ഗ​​​​റി​​​​ൽ മു​​​​ള​​​​ക്ക​​​​ൽ​​​​വീ​​​​ട്ടി​​​​ലാ​​​​ണ് താ​​​​മ​​​​സം. പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ം ആ​​​​ർ. പാ​​​​ർ​​​​വ​​​​തി​​​​ദേ​​​​വി ഭാ​​​​ര്യ. മ​​​​ക​​​​ൻ: ഗോ​​​​വി​​​​ന്ദ് ശി​​​​വ​​​​ൻ.


മാധ്യമരംഗത്തുനിന്ന് മന്ത്രിപദത്തിലേക്ക്

മാ​ധ്യ​മ​രം​ഗ​ത്തു​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ വീ​ണാ ജോ​ർ​ജിന് (45) ര​ണ്ടാം അ​ങ്കം വി​ജ​യി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി​സ്ഥാ​ന​വും. 2016ൽ ​നി​യ​മ​സ​ഭ​യി​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. മ​ണ്ഡ​ലം തി​രി​കെ​പി​ടി​ക്കാൻ പൊ​തു​സ​മ്മ​ത​യാ​യ സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്ന ഡോ. ​ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ വീ​ണാ ജോ​ർ​ജി​നെ ആ​റ​ന്മു​ള​യി​ൽ സി​പി​എം അ​വ​ത​രി​പ്പി​ച്ച​ത്. ക​ന്നി അ​ങ്ക​ത്തി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ ആ​റ​ന്മു​ള​യി​ൽ 19,003 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം​എ​സ്‌സി ​ഫി​സി​ക്സി​നും ബി​എ​ഡി​നും റാ​ങ്ക് ജേ​താ​വാ​യി​രു​ന്നു. 2016ൽ ​എം​എ​ൽ​എ ആ​യ​തി​നു പി​ന്നാ​ലെ സി​പി​എം അം​ഗ​ത്വം സ്വീ​ക​രി​ച്ച് നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​ണ്. പ​രേ​ത​നാ​യ അ​ഡ്വ.​പി.​ഇ. കു​ര്യാ​ക്കോ​സി​ന്‍റെ​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍സി​ല​ർ റോ​സ​മ്മ കു​ര്യാ​ക്കോ​സി​ന്‍റെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: അ​ന്നാ, ജോ​സ​ഫ്.


കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു

സ്പീ​​​ക്ക​​​റും മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ‘ക്രോ​​​ണി​​​ക് ബാ​​​ച്ചി​​​ല​​​ര്‍’ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വീ​​​ണ്ടും മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യി​​​ലേ​​​ക്ക്. അ​​​ഞ്ചാം​​​ത​​​വ​​​ണ ചേ​​​ല​​​ക്ക​​​ര​​​യി​​​ല്‍​നി​​​ന്നു നാ​​​ല്‍​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു ജ​​​യി​​​ച്ചാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്.

സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. സൗ​​​മ്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​വും ഇ​​​ട​​​പ​​​ഴ​​​ക​​​ലു​​​മാ​​​ണ് രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ ജ​​​ന​​​കീ​​​യ​​​നാ​​​ക്കി​​​യ​​​ത്.

ചേ​​​ല​​​ക്ക​​​ര തോ​​​ന്നു​​​ര്‍​ക്ക​​​ര വ​​​ട​​​ക്കേ​​​വ​​​ള​​​പ്പി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ കൊ​​​ച്ചു​​​ണ്ണി​​​യു​​​ടെ​​​യും ചി​​​ന്ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. 1996 ല്‍ ​​​ആ​​​ദ്യ​​​മാ​​​യി ചേ​​​ല​​​ക്ക​​​ര​​​യി​​​ല്‍ നി​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ 2001, 2006, 2011 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു.

സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം, ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

1996 വ​​​രെ ഏ​​​റ്റ​​​വും പി​​​ന്നാ​​​ക്കാ​​​വ​​​സ​​​ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന ചേ​​​ല​​​ക്ക​​​ര മ​​​ണ്ഡ​​​ലം രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണ് പു​​​രോ​​​ഗ​​​മി​​​ച്ച​​​തെ​​​ന്ന് ചേ​​​ല​​​ക്ക​​​ര​​​ക്കാ​​​ര്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടും. മാ​​​യ​​​ന്നൂ​​​ര്‍ പാ​​​ല​​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ അ​​​തി​​​നാ​​​യി അ​​​വ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കും.


പു​​​തുച​​​രി​​​ത്ര​​​മെ​​​ഴു​​​തി ആ​​​ര്‍. ബി​​​ന്ദു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലേ​​​ക്ക്

സി​​​പി​​​എം സം​​​സ്ഥാ​​​ന ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ ഭാ​​​ര്യ പ്ര​​​ഫ. ആ​​​ര്‍. ബി​​​ന്ദു പു​​​തു​​​ച​​​രി​​​ത്ര​​​മെ​​​ഴു​​​തി​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ന്ന​​​ത്. തൃ​​​ശൂ​​​ര്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ലെ ആ​​​ദ്യ വ​​​നി​​​താ മേ​​​യ​​​ർ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ എം​​​എ​​​ല്‍​എ, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ നി​​​ന്നു​​​ള്ള ആ​​​ദ്യ വ​​​നി​​​താ മ​​​ന്ത്രി എ​​​ന്നീ ച​​​രി​​​ത്ര വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ഇ​​​നി ഈ ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​ക്കാ​​​രി​​​ക്കു സ്വ​​​ന്തം. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ലാ​​​ണ് ബി​​​ന്ദു​​​വി​​​ന്‍റെ ഈ ​​​നേ​​​ട്ടം. ഇം​​​ഗ്ലീ​​​ഷ് സാ​​​ഹി​​​ത്യ​​​ത്തി​​​ല്‍ റാ​​​ങ്കോ​​​ടു​​​കൂ​​​ടി ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം, എം​​​ഫി​​​ൽ, പി​​​എ​​​ച്ച്ഡി ബി​​​രു​​​ദ​​​ങ്ങ​​​ളും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.


സി​​​പി​​​എം തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ്. തൃ​​​ശൂ​​​ര്‍ കേ​​​ര​​​ള​​​വ​​​ര്‍​മ കോ​​​ള​​​ജ് ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഇ​​​ന്‍ ചാ​​​ര്‍​ജു​​​മാ​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന ഹ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം, കു​​​ടും​​​ബ​​​ശ്രീ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി അം​​​ഗം, സ​​​ര്‍​വ​​​ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം, സം​​​സ്ഥാ​​​ന പൊ​​​ല്യൂ​​​ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ ബോ​​​ര്‍​ഡ് അം​​​ഗം എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ള്‍ വ​​​ഹി​​​ച്ചി​​​രു​​​ന്നു. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റം​​​ഗ​​​മാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. മ​​​ക​​​ന്‍ വി. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍ മ​​​ഞ്ചേ​​​രി ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്.


ചെങ്ങന്നൂരിനു മന്ത്രി സജി ചെറിയാൻ

കി​​​ഴ​​​ക്കി​​​ന്‍റെ വെ​​​നീ​​​സി​​​ൽനിന്ന് ഇ​​​ക്കു​​​റി ര​​​ണ്ടു മ​​​ന്ത്രി​​​മാ​​​ർ. അ​​​ന്ത​​​രി​​​ച്ച തോ​​​മ​​​സ് ചാ​​​ണ്ടി​​യു​​​ടേ​​​ത​​​ട​​​ക്കം ക​​​ഴി​​​ഞ്ഞ​​​ടേ​​​മി​​​ൽ നാ​​​ലു​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​മു​​​ണ്ടാ​​യി​​​രു​​​ന്ന ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്ക് ഇ​​​ക്കു​​​റി ര​​​ണ്ടു​​മ​​​ന്ത്രി സ്ഥാ​​​നം.

ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ നി​​​ന്നും ജി​​​ല്ല​​​യി​​​ലെ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച സി​​​പി​​​എ​​​മ്മി​​​ന്‍റെ സ​​​ജി ചെ​​​റി​​​യാ​​​നും മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ നി​​​ന്നും വി​​​ജ​​​യി​​​ച്ചു ക​​​യ​​​റി​​​യ സി​​​പി​​​ഐ​​​യി​​​ലെ പി. ​​​പ്ര​​​സാ​​​ദു​​​മാ​​​ണ് ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള മ​​​ന്ത്രി​​​മാ​​​ർ.

നി​​​ല​​​വി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​ണ് സ​​​ജി ചെ​​​റി​​​യാ​​​ൻ. നേ​​​ര​​​ത്തെ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​സ്എ​​​ഫ്ഐ​​​യി​​​ലും ഡി​​​വൈ​​​എ​​​ഫ്ഐ​​​യി​​​ലും സി​​​ഐ​​​ടി​​​യു​​​വി​​​ലും വി​​​വി​​​ധ പ​​​ദ​​​വി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള സ​​​ജി​​​ചെ​​​റി​​​യാ​​​ൻ മു​​​ന്പ് ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​ണ്. ക്രി​​​സ്റ്റീ​​​ന എ​​​സ്. ചെ​​​റി​​​യാ​​​നാ​​​ണ് ഭാ​​​ര്യ. ഡോ. ​​​നി​​​ത്യ, ഡോ. ​​​ദൃ​​​ശ്യ, ശ്ര​​​വ്യ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ൾ.


താനൂരിന്‍റെ സ്വന്തം അബ്ദുറഹ്മാൻ

താ​​​നൂ​​​രി​​​ൽ നി​​​ന്നു ര​​​ണ്ടാം​​​ത​​​വ​​​ണ​​​യും വി​​​ജ​​​യി​​​ച്ചെ​​​ത്തി​​​യ വി.​​​അ​​​ബ്ദു​​​റ​​​ഹ്‌​​​മാ​​​ന് ല​​​ഭി​​​ച്ച മ​​​ന്ത്രി​​​പ​​​ദം പോ​​​രാ​​​ട്ട വി​​​ജ​​​യ​​​ത്തി​​​നു​​​ള്ള ബ​​​ഹു​​​മ​​​തി കൂ​​​ടി​​​യാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ കൗ​​​ണ്‍​സി​​​ല​​​റാ​​​യും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യും തി​​​രൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ തി​​​ള​​​ങ്ങി നി​​​ന്നി​​​രു​​​ന്ന അ​​​ബ്ദു​​​റ​​​ഹ്‌​​​മ​​​മാ​​​നെ ഇ​​​ള​​​ക്കി​​​യെ​​​ടു​​​ത്തു​​ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ന​​​ട​​​ത്തി​​​യ രാ​​​ഷ്ട്രീ​​​യ​​​നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​മാ​​​ണ് ഇ​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തെ മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്.

മു​​​സ്ലിം ലീ​​​ഗി​​​ന്‍റെ കു​​​ത്ത​​​ക മ​​​ണ്ഡ​​​ല​​​മാ​​​യി​​​രു​​​ന്ന താ​​​നൂ​​​രി​​​ൽ നി​​​ന്നാ​​​ണ് ര​​​ണ്ടാം ത​​​വ​​​ണ​​​യും വി​​​ജ​​​യി​​​ച്ചെ​​​ത്തി​​​യ​​​ത്. കെ​​​എ​​​സ്‌​​​യു​​​വി​​​ലൂ​​​ടെ​​​യാ​​​ണ് രാ​​​ഷ്ട്രീ​​​യ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് കോ​​​ണ്‍​ഗ്ര​​​സ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം കെ​​​പി​​​സി​​​സി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി വ​​​രെ വ​​​ഹി​​​ച്ചി​​​രു​​​ന്നു. 2014 ൽ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൊ​​​ന്നാ​​​നി​​​യി​​​ലെ ഇ​​​ട​​​തു​​​സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യാ​​​ണ് സി​​​പി​​​എം പ​​​രീ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​ത്. ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫി​​​നു ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്താ​​​നാ​​​യി.

തി​​​രൂ​​​ർ പൊ​​​രൂ​​​രി​​​ലെ വെ​​​ള്ളെ​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹം​​​സ​​​യു​​​ടെ​​​യും ക​​​ദീ​​​ജ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1962ലാ​​​ണ് അ​​​ബ്‌​​​ദു​​​റ​​​ഹ്‌​​​മാ​​​ന്‍റെ ജ​​​ന​​​നം.​​​ഭാ​​​ര്യ:​​​ഷാ​​​ജി​​​ത റ​​​ഹ്‌​​​മാ​​​ൻ.​​​മ​​​ക്ക​​​ൾ: അ​​​ഹ​​​മ്മ​​​ദ് അ​​​മ​​​ൻ സ​​​ഞ്ജീ​​​ത്ത്, റി​​​സ്വാ​​​ന ഷെ​​​റി​​​ൻ, നി​​​ഹാ​​​ല ന​​​വ​​​ൽ.​​​മ​​​രു​​​മ​​​ക​​​ൻ: മി​​​ഷാ​​​ദ് അ​​​ഷ്റ​​​ഫ് (ചെ​​​ന്നൈ).


അനിൽ മന്ത്രി, ആ​ഹ്ലാ​ദത്തി​മി​ർ​പ്പി​ൽ

നെടുമങ്ങാട് ആ​​​ദ്യ​​​മാ​​​യി ഒ​​​രു മ​​​ന്ത്രി​​​യെ കി​​​ട്ടി​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​ണ് മ​​​ല​​​യോ​​​ര പ​​​ട്ട​​​ണ​​​മാ​​​യ നെ​​​ടു​​​മ​​​ങ്ങാ​​​ട്. മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കി​​​ നെ​​​ടു​​​മ​​​ങ്ങാ​​​ട് ജി.​​​ആ​​​ർ. അ​​​നി​​​ലി​​​നെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​പ്പോ​​​ൾ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ൽ​​​കി ആ ​​​നേ​​​ട്ട​​​ത്തെ അം​​​ഗീ​​​ക​​​രി​​​ച്ചു.

സി​​​പി​​​ഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വു​​​മാ​​​യ അ​​​ഡ്വ. ജി.​​​ആ​​​ർ. അ​​​നി​​​ൽ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​ണ്.
എ​​​ഐ​​​എ​​​സ്എ​​​ഫി​​​ലൂ​​​ടെ പൊ​​​തു​​​രം​​​ഗ​​​ത്തേ​​​ക്ക് എ​​​ത്തി​​​യ അ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി പാ​​​ർ​​​ട്ടി​​​യു​​​ടെ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.

എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​വും വി​​​വി​​​ധ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ജി​​​ല്ലാ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​യു​​​മാ​​​ണ്.

മു​​​ൻ എം​​​എ​​​ൽ​​​എ ഡോ. ​​​ആ​​​ർ. ല​​​താ​​​ദേ​​​വി (വ​​​ർ​​​ക്ക​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജ് ച​​​രി​​​ത്ര​​​വി​​​ഭാ​​​ഗം മു​​​ൻ മേ​​​ധാ​​​വി) യാ​​​ണു ഭാ​​​ര്യ. മ​​​ക​​​ൾ: അ​​​ഡ്വ. എ.​​​എ​​​ൽ.​​​ ദേ​​​വി​​​ക, മ​​​രു​​​മ​​​ക​​​ൻ: മേ​​​ജ​​​ർ എ​​​സ്.​​​പി. വി​​​ഷ്ണു. ചെ​​​റു​​​മ​​​ക​​​ൾ : അ​​​നു​​​ഗ്ര​​​ഹ.


സ്ത്രീ​​ക​​ൾ​​ക്ക് പ്ര​​തീ​​ക്ഷ​​യാ​​യി ചി​​ഞ്ചു​​റാ​​ണി

ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി (58) മ​​​ന്ത്രി​​​യാ​​​കു​​​മ്പോ​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്ക് പ്ര​​​തീ​​​ക്ഷ​​​ക​​​ളേ​​​റെ​​​യാ​​​ണ്. ഏ​​​ത് പ്ര​​​ശ്ന​​​ത്തെ​​​യും സ്പോ​​​ർ​​​ട്സ്മാ​​​ൻ സ്പി​​​രി​​​റ്റോ​​​ടെ നേ​​​രി​​​ടാ​​​നും പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നും ഈ ​​​മു​​​ൻ കാ​​​യി​​​ക താ​​​ര​​​വും എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​മാ​​​യി​​​രു​​​ന്ന ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

ഏ​​​ഴാം വ​​​യ​​​സി​​​ൽ സി ​​​പി ഐ ​​​യു​​​ടെ ബാ​​​ല​​​സം​​​ഘ​​​ത്തി​​​ലു​​​ടെ പൊ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട് എ ​​​ഐ എ​​​സ് എ​​​ഫ്, എ ​​​ഐ വൈ ​​​എ​​​ഫ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ സി ​​​പി ഐ ​​​യു​​​ടെ സ​​​ജീ​​​വ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​യ്ക്കു​​​യ​​​ർ​​​ന്നു. സ്കൂ​​​ൾ-​​​കോ​​​ള​​​ജ് പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​വും എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​മാ​​​യി​​​രു​​​ന്നു.

1970 ൽ ​​​ബാ​​​ല​​​വേ​​​ദി​​​യി​​​ലു​​​ടെ​​​യാ​​​ണ് പൊ​​​തു​​​ജീ​​​വി​​​തം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഭ​​​ർ​​​ത്താ​​​വ് ഡി. ​​​സു​​​കേ​​​ശ​​​ൻ സി​​​പി​​​ഐ അ​​​ഞ്ചാ​​​ലും​​​മൂ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യും ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ൽ കൊ​​​ല്ലം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. മ​​​ക​​​ൻ ന​​​ന്ദു സു​​​കേ​​​ശ​​​ൻ ഇ​​​ന്‍റീ​​​രി​​​യ​​​ൽ ഡി​​​സൈ​​​ന​​​റും മ​​​ക​​​ൾ ന​​​ന്ദ​​​ന റാ​​​ണി പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​ണ്. കൊ​​​ല്ലം പെ​​​രി​​​നാ​​​ട് നീ​​​രാ​​​വി​​​ൽ ന​​​ന്ദ​​​ന​​​ത്തി​​​ലാ​​​ണ് താ​​​മ​​​സം. നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യ തോ​​​ടെ ച​​​ട​​​യ​​​മം​​​ഗ​​​ലം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ക​​​ട​​​യ്ക്ക​​​ലി​​​ലേ​​​യ്ക്ക് താ​​​മ​​​സം മാ​​​റ്റി.

കന്നിവിജയത്തിൽ പ്രസാദിനു മന്ത്രിസ്ഥാനം

എ​​​ഐ​​​എ​​​സ്എ​​​ഫി​​​ലൂ​​​ടെ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ പി. ​​​പ്ര​​​സാ​​​ദ് സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​മാ​​​ണ്. ആ​​​ദ്യ​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ന്ന​​​ത്. ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. വി.​​​എ​​​സ്. സ​​​ർ​​​ക്കാ​​​രി​​​ലെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​ന്‍റെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

നൂ​​​റ​​​നാ​​​ട് മ​​​റ്റ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​ണ്. സി​​​പി​​​ഐ​​​യു​​​ടെ സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി സ​​​ബ്ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ക​​​യും വി​​​ജ​​​യി​​​ക്കു​​​ക​​​യും മ​​​ന്ത്രി​​​യാ​​​കു​​​ക​​​യു​​​മാ​​​ണ്. സി​​​പി​​​ഐ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

ചേ​ർ​ത്ത​ല​യി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​വ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എ​സ്. ശ​ര​ത്തി​നെ 6148 വോ​ട്ടു​ക​ൾ​ക്കാ​ണു പ്ര​സാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2016ൽ ​പ്ര​സാ​ദ് ഹ​രി​പ്പാ‌​ട് മ​ണ്ഡ​ല​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ മ​ത്‌​സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ലൈ​​​ന​​​യാ​​​ണ് ഭാ​​​ര്യ. ഭ​​​ഗ​​​ത്, അ​​​രു​​​ണ അ​​​ൽ​​​മി​​​ത്ര എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളും.


കെ. ​രാ​ജ​ന്‍ ചീ​ഫ് വി​പ്പി​ല്‍​നി​ന്ന് മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക്

ഒ​​​ല്ലൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍​നി​​​ന്നു തു​​​ട​​​ര്‍​ച്ച​​​യാ​​​യി ര​​​ണ്ടാം ത​​​വ​​​ണ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ക എ​​​ന്ന ച​​​രി​​​ത്രം സ്വ​​​ന്ത​​​മാ​​​ക്കി​​​യ കെ. ​​​രാ​​​ജ​​​ന്‍ മ​​​റ്റൊ​​​രു ച​​​രി​​​ത്രം ഒ​​​ല്ലൂ​​​രി​​​ന് തി​​​രി​​​ച്ചു​​​ന​​​ല്‍​കു​​​ക​​​യാ​​​ണ്. മ​​​ന്ത്രി​​​യാ​​​യാ​​​ണ് രാ​​​ജ​​​ന്‍ ഇ​​​നി ഒ​​​ല്ലൂ​​​രി​​​ലെ​​​ത്തു​​​ക. ചീ​​​ഫ് വി​​​പ്പ് ക​​​സേ​​​ര​​​യി​​​ല്‍ നി​​​ന്നാ​​​ണ് മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​ത്. ചി​​​ട്ട​​​യാ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് ഈ ​​​നാ​​​ല്‍​പ​​​ത്തേ​​​ഴു​​​കാ​​​ര​​​ന്‍റെ രീ​​​തി.

21,506 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണു രാ​​​ജ​​​ന്‍ ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച​​​ത്.

എ​​​ഐ​​​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. അ​​​ന്തി​​​ക്കാ​​​ട് പു​​​ളി​​​ക്ക​​​ല്‍ കൃ​​​ഷ്ണ​​​ന്‍കു​​​ട്ടി മേ​​​നോ​​​ന്‍റെ​​​യും ര​​​മ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1973 മേ​​​യ് 26 നാ​​​ണ് ജ​​​ന​​​നം. അ​​​ന്തി​​​ക്കാ​​​ട് ഗ​​​വ.​​​ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യ​​​ഭ്യാ​​​സ​​​വും ശ്രീ​​​കേ​​​ര​​​ള വ​​​ര്‍​മ​​​യി​​​ല്‍നി​​​ന്ന് പ്രീ​​​ഡി​​​ഗ്രി​​​യും ഡി​​​ഗ്രി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍​നി​​​ന്ന് നി​​​യ​​​മ​​​ബി​​​രു​​​ദ​​​വും നേ​​​ടി.എ​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ പ​​​ദ​​​വി​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വാ​​​യി​​​രി​​​ക്കെ എ​​​ണ്ണ​​​മ​​​റ്റ സ​​​മ​​​ര​​​ങ്ങ​​​ള്‍​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​കി. സി​​​പി​​​ഐ ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം​​​കൂ​​​ടി​​​യാ​​​ണ്. കൊ​​​ച്ചി​​​ന്‍ ദേ​​​വ​​​സം ബോ​​​ര്‍​ഡ് ജീ​​​വ​​​ന​​​ക്കാ​​​രി അ​​​നു​​​പ​​​മ​​​യാ​​ണു ഭാ​​​ര്യ.


ഹാ​​​ട്രി​​​ക് വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ ശ​​​ശീ​​​ന്ദ്ര​​​നു വീണ്ടും മന്ത്രിപദവി

ഹാ​​​ട്രി​​​ക് വി​​​ജ​​​യ​​​വു​​​മാ​​​യി എ​​​ല​​​ത്തൂ​​​ര്‍ നി​​​ല​​​നി​​​ര്‍​ത്തി​​​യ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്(74) മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​ക്കു ര​​​ണ്ടാം​​​മൂ​​​ഴം. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യാ​​​യ ശ​​​ശീ​​​ന്ദ്ര​​​ന്‍ എ​​​ന്‍​സി​​​പി​​​യു​​​ടെ കേ​​​ന്ദ്ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗ​​​മാ​​​ണ്. 38,502 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍ എ​​​ന്‍​സി​​​കെ സ്ഥാ​​​നാ​​​ര്‍​ഥി സു​​​ള്‍​ഫി​​​ക്ക​​​ര്‍ മ​​​യൂ​​​രി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ജി​​​ല്ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന ഭൂ​​​രി​​​പ​​​ക്ഷ​​​വു​​​മാ​​​യാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍റെ വി​​​ജ​​​യം. വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ല​​​ത്തൂ​​​രി​​​ല്‍ എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ന്‍ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വ​​​ത്തെ ചൊ​​​ല്ലി പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍നി​​​ന്നു​​​ത​​​ന്നെ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ര്‍​പ്പ് ശ​​​ശീ​​​ന്ദ്ര​​​ന് നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നു.

ജ​​​യി​​​ച്ചു വ​​​ന്നെ​​​ങ്കി​​​ലും മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്തെ ചൊ​​​ല്ലി​​​യും എ​​​ന്‍​സി​​​പി​​​യി​​​ല്‍ ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്ക് ഇ​​തു ര​​​ണ്ടാ​​​മൂ​​​ഴം

ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​ക്കാ​​​ലം ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​ച്ചാ​​​ണ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​​ദ്ദേ​​​ഹം ഇ​​​ടം​​​പി​​​ടി​​​യ്ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക​​​നും സ​​​ഹ​​​കാ​​​രി​​​യു​​​മാ​​​ണ്. എ​​​ഴു​​​പ​​​ത്തി​​​യാ​​​റു​​​കാ​​​ര​​​നാ​​​യ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ജ​​​ന​​​താ​​​ദ​​​ൾ -എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ചി​​​റ്റൂ​​​രി​​​ന്‍റെ ക​​​ർ​​​ഷ​​​ക മ​​​ണ്ണി​​​ൽ​​നി​​​ന്നാ​​ണു കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി അ​​​ഞ്ചാം വി​​​ജ​​​യ​​​വു​​​മാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഒ​​​ന്പ​​തു ത​​വ​​ണ​​യാ​​ണ് അ​​ദ്ദേ​​ഹം മ​​ത്‌​​സ​​രി​​ച്ച​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ലൂ​​​ടെ​​​യാ​​ണു പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ജ​​​ന​​​താ​​​ദ​​​ൾ പി​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ എം.​​​പി വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നൊ​​​പ്പം സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​ത​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്കു വ​​​ഹി​​​ച്ചു. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നൊ​​​പ്പം​​ത​​​ന്നെ യു​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി. സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​ത സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ രാ​​​ജി​​​വ​​​ച്ചു. പി​​​ന്നെ ജെ​​​ഡി​​​എ​​​സി​​​നൊ​​​പ്പം ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്ത് ഉ​​​റ​​​ച്ചു​​​നി​​​ന്നു.

ഭാ​​​ര്യ വി​​​ലാ​​​സി​​​നി​. മ​​​ക്ക​​ൾ: ല​​​ത, നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി, അ​​​ജ​​​യ​​​ൻ, കെ. ​​​ബി​​​ജു ഐ​​​എ​​​എ​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.