സൗമ്യ ​സ​ന്തോ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​സ്ര​യേ​ൽ പ്ര​സി​ഡ​ന്‍റ്
സൗമ്യ ​സ​ന്തോ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​സ്ര​യേ​ൽ പ്ര​സി​ഡ​ന്‍റ്
Wednesday, May 19, 2021 1:09 AM IST
ചെ​​റു​​തോ​​ണി: ഇ​​സ്ര​​യേ​​ലി​​ൽ ഹ​​മാ​​സ് തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ റോ​​ക്ക​​റ്റാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഇ​​ടു​​ക്കി കീ​​രി​​ത്തോ​​ട് സ്വ​​ദേ​​ശി​​നി സൗ​​മ്യ സ​​ന്തോ​​ഷി​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ആ​​ശ്വാ​​സ​​വാ​​ക്കു​​ക​​ളു​​മാ​​യി ഇ​​സ്ര​​യേ​​ൽ പ്ര​​സി​​ഡ​​ന്‍റ് റൂ​​വ​​ൻ റി​​വ്ലി​​ൻ.​​പ്രി​​യ​​ത​​മ​​യു​​ടെ വേ​​ർ​​പാ​​ടി​​ന്‍റെ വേ​​ദ​​ന​​യി​​ൽ ക​​ഴി​​യു​​ന്ന സൗ​​മ്യ​​യു​​ടെ ഭ​​ർ​​ത്താ​​വ് സ​​ന്തോ​​ഷി​​നെ​​യാ​​ണ് പ്ര​​സി​​ഡ​​ന്‍റ് ഇ​​ന്ന​​ലെ ഫോ​​ണി​​ൽ വി​​ളി​​ച്ച​​ത്.

കു​​ടും​​ബ​​ത്തി​​ന് എ​​ല്ലാ​​വി​​ധ പി​​ന്തു​​ണ​​യും ഇ​​സ്ര​​യേ​​ൽ സ​​ർ​​ക്കാ​​രി​​ൽ നി​​ന്നു​​ണ്ടാ​​കു​​മെ​​ന്നും നി​​ങ്ങ​​ളു​​ടെ ദുഃഖ​​ത്തി​​ൽ ഞ​​ങ്ങ​​ൾ പ​​ങ്കു​​ചേ​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നി​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യ ന​​ഷ്ടം ഞ​​ങ്ങ​​ളു​​ടെ​​യും ന​​ഷ്ട​​മാ​​ണ്. ഇ​​സ്ര​​യേ​​ൽ എ​​ന്നും നി​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മു​​ണ്ട്. നി​​ങ്ങ​​ളെ മ​​റ​​ക്കി​​ല്ല. ജോ​​ലി​​യി​​ൽ തി​​ക​​ഞ്ഞ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള വ്യ​​ക്തി​​യാ​​യി​​രു​​ന്നു സൗ​​മ്യ.​​ സ​​ന്തോ​​ഷി​​ന്‍റെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​രം, സൗ​​മ്യ മ​​ര​​ണ​​മ​​ട​​ഞ്ഞ സ്ഥ​​ലം കാ​​ണാ​​ൻ ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​മൊ​​രു​​ക്കും.​​ മ​​ക​​ൻ അ​​ഡോ​​ണി​​നെ​​യും ഇ​​സ്ര​​യേ​​ലി​​ലേ​​ക്ക് സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. നി​​ങ്ങ​​ൾ​​ക്ക് വേ​​ണ്ട എ​​ല്ലാ സ​​ഹാ​​യ​​വും ഞ​​ങ്ങ​​ൾ ഒ​​രു​​ക്കു​​മെ​​ന്നും നേ​​രി​​ൽ​​കാ​​ണാ​​ൻ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞാ​​ണ് അ​​ര​​മ​​ണി​​ക്കൂ​​ർ നീ​​ണ്ടു​​നി​​ന്ന ഫോ​​ണ്‍​ സം​​ഭാ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.