മന്ത്രിസ്ഥാനം: കേരള കോൺ-എം കത്ത് നല്കി
മന്ത്രിസ്ഥാനം: കേരള കോൺ-എം കത്ത് നല്കി
Wednesday, May 19, 2021 1:07 AM IST
കോ​​ട്ട​​യം: എ​​ൽ​​ഡി​​എ​​ഫ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ന് ല​​ഭി​​ച്ച മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കു പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി ലീ​​ഡ​​റാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​നെ​​യും, ചീ​​ഫ് വി​​പ്പാ​​യി ഡെ​​പ്യൂ​​ട്ടി ലീ​​ഡ​​റാ​​യ ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജി​​നെ​​യും തീ​​രു​​മാ​​നി​​ച്ചു​​കൊ​​ണ്ടു​​ള്ള പാ​​ർ​​ട്ടി​​യു​​ടെ ക​​ത്ത് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​ർ​​ക്കും കൈ​​മാ​​റി.


ഇ​​ടു​​ക്കി എം​​എ​​ൽ​​എ​​യാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ അ​​ഞ്ചാം ത​​വ​​ണ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എം​​എ​​ൽ​​എ​​ ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് നാ​​ലാം ത​​വ​​ണ​​യുമാണു നി​​യ​​മ​​സ​​ഭ​​യി​​ൽ എ​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.