സത്യപ്രതി​ജ്ഞ ത​ട​യാൻ ഹ​ര്‍​ജികൾ
സത്യപ്രതി​ജ്ഞ ത​ട​യാൻ ഹ​ര്‍​ജികൾ
Wednesday, May 19, 2021 1:07 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ല്‍ 20നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ഈ ​​​വി​​​ഷ​​​യം സ്വ​​​മേ​​​ധ​​​യാ ഹ​​​ര്‍​ജി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ക​​​ത്തു ന​​​ല്‍​കി. കൊ​​​ച്ചി സ്വ​​​ദേ​​​ശി അ​​​ഡ്വ. അ​​​നി​​​ല്‍ തോ​​​മ​​​സാ​​​ണ് ക​​​ത്തു ന​​​ല്‍​കി​​​യ​​​ത്.

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ പു​​തി​​യ മ​​ന്ത്രി​​സ​​ഭ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്തു​​​ന്ന​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​റി​​​ന് പ​​​രാ​​​തി സ​​​മ​​​ര്‍​പ്പി​​​ച്ചു. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ത്ത​​​രം ഒ​​​ത്തു​​​ചേ​​​ര​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് ന​​​ട​​​ത്തു​​​ന്ന​​​ത് കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ലോ​​​ക് ഡൗ​​​ണ്‍, ട്രി​​​പ്പി​​​ള്‍ ലോ​​​ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു ന​​​ട​​​ത്താ​​​ന്‍ നി​​​ര്‍​ദ്ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൃ​​​ശൂ​​​രി​​​ലെ ചി​​​കി​​​ത്സാ​​​നീ​​​തി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​കെ.​​​ജെ. പ്രി​​​ന്‍​സും ഹ​​ർ​​ജി​​ ന​​ല്കി​​യി​​ട്ടു​​ണ്ട്. ഹ​​​ര്‍​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.