സി​​പി​​എം കെ.​​​കെ.​​​ ശൈ​​​ല​​​ജ​​​യെ മാ​​​റ്റി​​​ല്ല
സി​​പി​​എം കെ.​​​കെ.​​​ ശൈ​​​ല​​​ജ​​​യെ മാ​​​റ്റി​​​ല്ല
Tuesday, May 18, 2021 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ 11 സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​കാ​​​ൻ സാ​​​ധ്യ​​​ത. എ​​ന്നാ​​ൽ, കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വും ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വുകൊ​​​ണ്ട് ശ്ര​​ദ്ധേ​​യയുമാ​​യ കെ.​​​കെ.​​​ ശൈ​​​ല​​​ജ​​​യെ നി​​ല​​നി​​ർ​​ത്തും.

ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേറിയറ്റി​​​ൽ മ​​​ന്ത്രി​​​മാ​​​രെ തീ​​​രു​​​മാ​​​നി​​​ക്കും. സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കൂ​​​ടി​​​യാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ, കെ. ​​​രാ​​​ധാ​​​കൃഷ്ണ​​​ൻ, പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​ രാ​​​ജീ​​​വ്, കെ.​​​എ​​​ൻ. ​​​ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ മ​​​ന്ത്രി​​​മാ​​​രാ​​​കും. പി.​​​ ന​​​ന്ദ​​​കു​​​മാ​​​ർ, എം.​​​ബി.​​​ രാ​​​ജേ​​​ഷ്, വി.​​​എ​​​ൻ.​​​ വാ​​​സ​​​വ​​​ൻ, സ​​​ജി ചെ​​​റി​​​യാ​​​ൻ, എ.​​​എ​​​ൻ.​​​ ഷം​​​സീ​​​ർ, വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി, വീ​​​ണ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​ന്ത്രി​​​മാ​​​രാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​ർ. ഇ​​​വ​​​രി​​​ൽ വീ​​​ണ ജോ​​​ർ​​​ജ് ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​ർ സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.


ഡി​​​വൈ​​​എ​​​ഫ്ഐ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നോ കെ.​​​ടി. ​​​ജ​​​ലീ​​​ലോ സ്പീ​​​ക്ക​​​റാ​​​യേ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.