റേ​ഷ​ൻ ക​ടയ​ട​പ്പ് സ​മ​രം ന​ട​ത്തി
റേ​ഷ​ൻ ക​ടയ​ട​പ്പ് സ​മ​രം ന​ട​ത്തി
Tuesday, May 18, 2021 12:22 AM IST
കോ​ട്ട​യം: റേ​ഷ​ൻ ഡീ​ലേ​ഴ്സ് കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ന​ട​ത്തി​യ റേ​ഷ​ൻ ക​ടയ​ട​പ്പ് പ്ര​തി​ഷേ​ധ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 14250 ക​ട​ക​ളി​ൽ 12728 ക​ട​ക​ളും അ​ട​ച്ചി​ട്ടു.

കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ചു റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ മു​പ്പ​ത്തി​യൊ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ​യും സെ​യി​ൽ​സ്മാ​ൻ​മാ​രു​ടെ​യും ആ​ത്മാ​വി​നു മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ വ​ക ആ​ശ്വാ​സ​ധ​നം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും മാ​സ​ങ്ങ​ളാ​യി വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ കി​റ്റി​ന്‍റെ ക​മ്മീഷ​ൻ ന​ൽ​കു​ക, ക​ട​യി​ൽ വി​ത​ര​ണ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത അ​ള​വി​ൽ മൈ​ന​സ് സ​ന്പ്ര​ദാ​യം അ​നു​വ​ദി​ക്കു​ക, ഒ​ന്നി​ല​ധി​കം ത​വ​ണ കാ​ർ​ഡു​ട​മ​ക​ൾ റേ​ഷ​ൻ ക​ട​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മാ​സ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണ​ത്തി​ന് ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ സ​മ​രം വി​ജ​യം ആ​യി​രു​ന്നു​വെ​ന്ന് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ശി​ശു​പാ​ല​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.