ട്രെ​യി​നി​ലെ ആ​ക്ര​മണം: പ്രതി ‌‌വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍
ട്രെ​യി​നി​ലെ ആ​ക്ര​മണം: പ്രതി ‌‌വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍
Tuesday, May 18, 2021 12:21 AM IST
കൊ​​​ച്ചി: ഓ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ യു​​​വ​​​തി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ആ​​​ല​​​പ്പു​​​ഴ നൂ​​​റ​​​നാ​​​ട് സ്വ​​​ദേ​​​ശി ബാ​​​ബു​​​ക്കു​​​ട്ട​​​നെ വീ​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ആ​​​ദ്യ​​ദി​​​നം തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ല്ല. പ്ര​​​തി​​​യു​​​ടെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന വൈ​​​കി​​​യ​​​താ​​ണു കാ​​ര​​ണം. ഇ​​​ന്ന് ഉ​​​ച്ച​​​വ​​​രെ​​​യാ​​​ണ് ബാ​​​ബു​​​ക്കു​​​ട്ട​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വം ന​​​ട​​​ന്നി​​​ട​​​ത്തും യു​​​വ​​​തി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച സ്‌​​​ക്രൂ​​​ഡ്രൈ​​​വ​​​ര്‍ ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട​​​ത്തും പ്ര​​തി​​യെ കൊ​​​ണ്ടു​​​പോ​​​യി റെ​​​യി​​​ല്‍​വേ പോ​​​ലീ​​സ് ഇ​​ന്നു തെ​​​ളി​​​വെ​​​ടു​​​ക്കും.


നേ​​​ര​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ച്ചെ​​ങ്കി​​ലും​ പ്ര​​തി​​ക്ക് അ​​​പ​​​സ്മാ​​​ര​​മു​​​ണ്ടാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​ച്ച​​തി​​നാ​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. സം​​​ഭ​​​വം ന​​​ട​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​പു​​​ന​​​ലൂ​​​ര്‍ എ​​ക്സ്പ്ര​​സി​​ലെ കോ​​​ച്ചി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ല്‍ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.