പോ​​​​ലീ​​​​സ് ട്രെ​​​​യി​​​​നി​​​​ക​​​​ൾ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്
Tuesday, May 18, 2021 12:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ പ​​​​രി​​​​ശീ​​​​ല​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പോ​​​​ലീ​​​​സി​​​​നൊ​​​​പ്പം കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കും. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​രു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി നി​​​​ർ​​​​ത്തി വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 391 വ​​​​നി​​​​ത​​​​ക​​​​ളെ​​​​യും 2476 പു​​​​രു​​​​ഷ·ാ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ നാ​​​​ട്ടി​​​​ലെ ത​​​​ന്നെ പൊ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട 124 പേ​​​​രെ ട്രൈ​​​​ബ​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഡ്യൂ​​​​ട്ടി​​​​ക്ക് നി​​​​യോ​​​​ഗി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ട്രെ​​​​യി​​​​നി​​​​മാ​​​​രാ​​​​യ 167 പേ​​​​ർ ഇ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രാ​​​​യി ജോ​​​​ലി നോ​​​​ക്കു​​​​ന്നു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.