സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു
Monday, May 17, 2021 8:06 AM IST
തൊ​​​​ടു​​​​പു​​​​ഴ: ലോ​​​​ക്ഡൗ​​​​ണും ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​മാ​​​​യി പെ​​​​യ്യു​​​​ന്ന ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യും കാ​​​​റ്റും മൂ​​​​ലം പ​​​​ല​​​​യി​​​​ട​​​​ത്തും വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോഗത്തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വ്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗം 48.3843 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു. 2018-ലെ ​​​​പ്ര​​​​ള​​​​യ സ​​​​മ​​​​യ​​​​ത്താ​​​​ണ് സ​​​​മാ​​​​ന​​​​മാ​​​​യി വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച 53 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു ഉ​​​​പയോ​​​​ഗം.​​​​ലോ​​​​ക്ഡൗ​​​​ണ്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ശ​​​​രാ​​​​ശ​​​​രി 78 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു വൈ​​​​ദ്യു​​​​തി ഉ​​​​പയോ​​​​ഗം.


ഇ​​​​ടു​​​​ക്കി​​​ അണക്കെട്ടിൽ 1.4 അ​​​​ടി വെ​​​​ള്ളം ഉ​​​​യ​​​​ർ​​​​ന്നു


തൊ​​​​ടു​​​​പു​​​​ഴ: ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 1.4 അ​​​​ടി വെ​​​​ള്ളം ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2334.94 അ​​​​ടി​​​​യാ​​​​ണ്. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് 2333.52 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.​​​​ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.129.60 അ​​​​ടി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ്. 142 അ​​​​ടി​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ പ​​​​ര​​​​മാ​​​​വ​​​​ധി സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി. ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന ജ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 500-ൽ ​​​​നി​​​​ന്നു 900 ഘ​​​​ന​​​​യ​​​​ടി​​​​യാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.