ചെ​റി​യ​പെ​രു​ന്നാ​ള്‍ ഇ​ന്ന്
ചെ​റി​യ​പെ​രു​ന്നാ​ള്‍ ഇ​ന്ന്
Thursday, May 13, 2021 2:02 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രു മാ​​​സം നീ​​​ണ്ട ഉ​​​പ​​​വാ​​​സ​​​ത്തി​​​നു ശേ​​​ഷം വ്ര​​​ത​​​ശു​​​ദ്ധി​​​യു​​​ടെ മ​​​ന​​​സോ​​​ടെ ചെ​​​റി​​​യ​​​പെ​​​രു​​​ന്നാ​​​ളി​​​നെ വ​​​ര​​​വേ​​​റ്റ് വി​​​ശ്വാ​​​സി​​​ക​​​ള്‍. മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ നി​​​റ​​​ഞ്ഞ റം​​​സാ​​​ൻ മാ​​​സ​​​ത്തി​​​നു പ​​​രി​​​സ​​​മാ​​​പ്തി കു​​​റി​​​ച്ചാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ള്‍ ഈ​​​ദു​​​ല്‍ ഫി​​​ത്വ​​​ര്‍ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്.

ചൊ​​​വ്വാ​​​ഴ്ച മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​താ​​​യി വി​​​ശ്വാ​​​സ്യ​​​യോ​​​ഗ്യ​​​മാ​​​യ വി​​​വ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ നോ​​​മ്പ് 30 നാൾ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ഇ​​​ന്നാ​​​ണ് ഈ​​​ദു​​​ല്‍ ഫി​​​ത്വ​​​ര്‍ ആ​​​ഘോ​​​ഷം.


ചെ​​​റി​​​യപെ​​​രു​​​ന്നാ​​​ളി​​​ന്‍റെ സ​​​ന്തോ​​​ഷം പ​​​ങ്കി​​​ട്ട് വീ​​​ടു​​​ക​​​ളി​​​ല്‍ വി​​ശ്വാ​​സി​​ക​​ൾ പെ​​​രു​​​ന്നാ​​​ള്‍ ന​​​മ​​​സ്‌​​​ക​​​രി​​​ക്കും. മസ്ജിദു​​​ക​​​ളി​​​ലും ഈ​​​ദ്ഗാ​​​ഹു​​​ക​​​ളി​​​ലും കൂ​​​ട്ട​​​പ്രാ​​​ര്‍​ഥ​​​ന​​​യു​​​ണ്ടാ​​​വി​​​ല്ല.​​കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച ​​​വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന് മ​​​ത​​​പ​​​ണ്ഡി​​​ത​​​രും വി​​​ശ്വ​​​സി​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.