ഡി​​ജി​​റ്റ​​ല്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ലയിൽ ബ്ലോ​​ക്ചെ​​യി​​ന്‍ പ്രോ​​ഗ്രാം
Thursday, May 13, 2021 1:19 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യി​​​​ല്‍ നൈ​​​​പു​​​​ണ്യം നേ​​​​ടാ​​​​നും വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​നും സം​​​​രം​​​​ഭ​​​​ക​​​​രെ​​​​യും സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ളെ​​​​യും പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല (ഡി​​​​യു​​​​കെ) ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സെ​​​​ര്‍​ട്ടി​​​​ഫൈ​​​​ഡ് ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ് പ്രോ​​​​ഗ്രാ​​​​മി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​യ ഡി​​​​യു​​​​കെ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കേ​​​​ര​​​​ള ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ അ​​​​ക്കാ​​​​ദ​​​​മി (കെ​​​​ബി​​​​എ), അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ ഓ​​​​ൺ‍​ട്ര​​​​പ്രണര്‍ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ (ഇ​​​​ഡി​​​​ഐ​​​​ഐ) എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ്രോ​​​​ഗ്രാം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ജൂ​​​​ണ്‍ ഏ​​​​ഴി​​​​ന് ആ​​​​ദ്യ ബാ​​​​ച്ച് ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ദ്യം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന 35 പേ​​​​ര്‍​ക്കാ​​​​യി​​​​രി​​​​ക്കും കോ​​​​ഴ്സി​​​​ല്‍ ചേ​​​​രാ​​​​ന്‍ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ക.

ഡി​​​​യു​​​​കെ പ്ര​​​​ജ്ഞ എ​​​​ന്ന പേ​​​​രി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ പ്ലാ​​​​റ്റ് ഫോ​​​​മി​​​​ലെ ആ​​​​ദ്യ കോ​​​​ഴ്സാ​​​​ണി​​​​ത്. ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​ര്‍​ക്കാ​​​​ര്‍, ബാ​​​​ങ്കിം​​​​ഗ്, സ​​​​പ്ലൈ​​​​ചെ​​​​യി​​​​ന്‍, റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ്, പ​​​​രി​​​​സ്ഥി​​​​തി, ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളും 14 ദി​​​​വ​​​​സ​​​​ത്തെ പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കും. സം​​​​രം​​​​ഭ​​​​ക​​​​ത്വ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ഇ​​​​തി​​​​ലൂ​​​​ടെ ന​​​​ല്‍​കും.


ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ഈ ​​​​പ്രോ​​​​ഗ്രാ​​​​മി​​​​ല്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും നി​​​​യ​​​​മ​​​​വ​​​​ശ​​​​ങ്ങ​​​​ള്‍, വി​​​​പ​​​​ണ​​​​നം, ബ്രാ​​​​ന്‍​ഡിം​​​​ഗ്, നി​​​​ക്ഷേ​​​​പ സ​​​​മാ​​​​ഹ​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും.

ഡി​​​​യു​​​​കെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഇ​​​​ഡി​​​​ഐ​​​​ഐ, കെ​​​​ബി​​​​എ എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യി ബ്ലോ​​​​ക്ചെ​​​​യി​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ സൂ​​​​ക്ഷ്മ​​​​മാ​​​​യ കോ​​​​ഴ്സു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​ന്‍ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.

http://prajna.duk.ac.in/ എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ല്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന​​​​ട​​​​ക്കം കോ​​​​ഴ്സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.