ഡെന്നീസ് ജോസഫ് ഇനി ഓര്‍മ
ഡെന്നീസ് ജോസഫ് ഇനി ഓര്‍മ
Wednesday, May 12, 2021 1:54 AM IST
കോ​ട്ട​യം:​ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ സം​സ്കാ​രം സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തി. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ജ​വ​ഹ​ർ​ന​ഗ​ർ റോ​സ് വി​ല്ല​യി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹത്തി ല്‍ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​ൻ, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വേ​ണ്ടി റ​വ​ന്യു ത​ഹ​സീ​ൽ​ദാ​ർ റീ​ത്ത്‌ സ​മ​ർ​പ്പി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സി​നി​മ മേ​ഖ​ല​യി​ലെ പ​ല​രും എ​ത്തി​യി​രു​ന്നി​ല്ല. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, സം​വി​ധാ​യ​ക​രാ​യ പ്രി​യ​ദ​ർ​ശ​ൻ, ക​മ​ൽ, സി​ബി മ​ല​യി​ൽ, സ​ത്യ​ൻ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ സി​നി​മ മേ​ഖ​ല​യി​ലെ ഒ​ട്ടേ​റെ പേ​ർ ഭാ​ര്യ ലീ​ന ഡെ​ന്നീ​സി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു.


ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വീ​ട്ടി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി. ചെ​റു​വാ​ണ്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​എ​മ്മാ​നു​വ​ൽ നെ​ല്ലു​വേ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശം സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​ വാ​യി​ച്ചു. സി​നി​മ​യി​ലെ​ന്ന പോ​ലെ കു​ടും​ബ​ത്തി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​ശോ​ഭി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡെ​ന്നീ​സ് ജോ​സ​ഫ് എ​ന്ന് ക​ർ​ദി​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.