1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണം നാള്) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപ്പറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്നു നിയമബിരുദം. ഈഴവ സമുദായത്തിൽനിന്നുള്ള ആദ്യ അഭിഭാഷകയുമായിരുന്നു. മൂത്തസഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആര്. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
കേരള കര്‍ഷകസംഘം പ്രസിഡന്റ് (1960- 64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-76), കേരള മഹിളാസംഘം സെക്രട്ടറി (1976-87), പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു. 2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ടി.വി. തോമസിന്റെയും ഗൗരിയമ്മയുടെയും ജീവിതവുമായി ബന്ധപ്പെട്ടാതാണ് ലാല്‍സലാം എന്ന സിനിമയുടെ പ്രമേയം.
ഗൗരിയമ്മ മന്ത്രിസഭയില്‍
1957-59: റവന്യു, എക്സൈസ്, ദേവസ്വം
1967-69: റവന്യു, സിവില്‍ സപ്ലൈസ്, സെയില്‍സ് ടാക്സ്, എക്സൈസ്,സോഷ്യല്‍ വെല്‍ഫെയര്‍
1980-81: കൃഷി, സോഷ്യല്‍ വെല്‍ഫെയര്‍
1987-91: വ്യവസായം, സോഷ്യല്‍ വെല്‍ഫെയര്‍, വിജിലന്‍സ്
2001- 04: കൃഷി
2004- 06: കൃഷി, സോയില്‍ കണ്‍സര്‍വേഷന്‍, വെയര്‍ഹൗസിംഗ് കോര്പറേഷന്, ഡയറി ഡെവലപ്മെന്റ്, മില്‍ക്ക് കോ-ഓപ്പറേറ്റീവ്സ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ആനിമല്‍ ഹസ്ബന്‍ഡറി, കയര്‍
ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച് പ്രാബല്യത്തില്‍ വരുത്തിയ പ്രധാന നിയമങ്ങള്‍
1957: കേരള സ്റ്റേറ്റ് ഓഫ് എവിക്ഷന് പ്രൊസീഡിംഗ്സ് ആക്ട് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം)
1957: ട്രാവന്‍കൂര്‍ കൊച്ചിന് ലാന്‍ഡ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957: കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് (ഭൂസംരക്ഷണ നിയമം)
1958: കേരള കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്സ് ഇംപ്രൂവ്മെന്റ് ആക്ട്
1958: കേരള ലാന്‍ഡ് റീലിംക്വിഷ്മെന്റ് ആക്ട് (സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം)
1958: കേരള വെയ്റ്റ് ആന്‍ഡ് മെഷേഴ്സ് ആക്ട് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959: കേരള സ്റ്റാമ്പ് ആക്ട് (മുദ്രപ്പത്ര നിയമം)
1960: ജന്മിക്കരം പേമെന്റ്(അബോളിഷന്‍) ആക്ട് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
1960: കേരള അഗ്രേറിയന്‍ റിലേഷന്‍ ആക്ട് (പാട്ടക്കുടിയാന് നിയമം)
1968: കേരള റവന്യു റിക്കവറി ആക്ട് (ജപ്തി നിയമം)
1987: കേരള പബ്ലിക് മെന്‍സ് കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍ക്വയറീസ്) ആക്ട് (അഴിമതി നിരോധന നിയമം) 1991: വനിതാ കമ്മീഷന് ആക്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.