ശ​നി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
ശ​നി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Wednesday, May 12, 2021 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​നി​​​യാ​​​ഴ്ച വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വ്യാ​​​ഴാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 20 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കും വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു​​​മാ​​​ണ് സാ​​​ധ്യ​​​ത. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച്, യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും അ​​​റി​​​യി​​​ച്ചു.


ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു പു​​​റ​​​മെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 40 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ലു​​​ള്ള കാ​​​റ്റി​​​നും ശ​​​ക്ത​​​മാ​​​യ ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ക​​​ർ​​​ണാ​​​ട​​​ക, കേ​​​ര​​​ള തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 70 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റു​​​വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻപി​​​ടിത്ത​​​ക്കാ​​​ർ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്. ക​​​ട​​​ലി​​​ൽ പോ​​​യി​​​ട്ടു​​​ള്ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​ക്കു മു​​​ൻ​​​പ് മ​​​ട​​​ങ്ങി​​​യെ​​​ത്ത​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.