കോ​വി​ഡ് വ്യാ​പ​നം: 1850 ത​ട​വു​കാ​ർ​ക്ക് മോ​ച​നം
കോ​വി​ഡ് വ്യാ​പ​നം: 1850 ത​ട​വു​കാ​ർ​ക്ക് മോ​ച​നം
Monday, May 10, 2021 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം ​രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​യി​​​ലു​​​ക​​​ളി​​​ലെ 1850 ത​​​ട​​​വു​​​കാ​​​ർ​​​ക്കു മോ​​​ച​​​ന​​​മാ​​​കും. 1500 ത​​​ട​​​വു​​​കാ​​​ർ​​​ക്കു പ​​​രോ​​​ളും 350 വി​​​ചാ​​​ര​​​ണ- റി​​​മാ​​​ൻ​​​ഡ് ത​​​ട​​​വു​​​കാ​​​രെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ടാ​​​നും ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രോ​​​ളി​​​ൽ ഇ​​​റ​​​ങ്ങി​​​യ 568 പേ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്.

ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശി​​​ക്ഷാ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് 90 ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ൾ അനുവദി ച്ചു. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മി​​​ല്ലാ​​​ത്ത​​​വ​​​രും സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ അ​​​ല്ലാ​​​ത്ത​​​വ​​​രും ഒ​​​രു കേ​​​സി​​​ൽ മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രും ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്രം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യ​​​തു​​​മാ​​​യ റി​​​മാ​​​ൻ​​​ഡ്- വി​​​ചാ​​​ര​​​ണ​​​ത്ത​​​ട​​​വു​​​കാ​​​രെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ ജ​​​യി​​​ൽ മേ​​​ധാ​​​വി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ടു​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കൂ​​​ടാ​​​തെ 2020ൽ ​​​അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച​​​വ​​​ർ​​​ക്കും 60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും 50 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്കും പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു.


സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി സി.​​​ടി. ര​​​വി​​​കു​​​മാ​​​ർ, ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. ജോ​​​സ്, ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​​ണ് 1850 ത​​​ട​​​വു​​​കാ​​​ർ​​​ക്കു പ​​​രോ​​​ളും ജാ​​​മ്യ​​​വും ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

പ​​​രോ​​​ളി​​​ൽ വി​​​ടു​​​ന്ന ത​​​ട​​​വു​​​കാ​​​ർ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ച്ച് വീ​​​ടു​​​ക​​​ളി​​​ൽ ക​​​ഴി​​​യ​​​ണം. സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും പോ​​​ലീ​​​സും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​യി​​​ൽ മേ​​​ധാ​​​വി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.