തീരമേഖലാ മാനേജ്മെന്‍റ് പ്ലാൻ: അഭിപ്രായം നൽകാൻ സാവകാശം വേണമെന്ന് കെഎൽസിഎ
Monday, May 10, 2021 1:37 AM IST
കൊ​​​ച്ചി: 2019ലെ ​​​തീ​​​ര​​​നി​​​യ​​​ന്ത്ര​​​ണ വി​​​ജ്ഞാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് മാ​​​പ്പി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നീ​​​ട്ട​​​ണ​​​മെ​​​ന്നാ വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എ​​​ൽ​​​സി​​​എ) മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി.

അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാ​​​ൻ തീ​​​ര​​​മേ​​​ഖ​​​ലാ പ​​​രി​​​പാ​​​ല​​​ന അ​​​ഥോ​​​റി​​​റ്റി ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ര​​​ണ്ടാ​​​ഴ്ച​​​യാ​​​ണ് സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ലോ​​​ക്ഡൗ​​​ണും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽനി​​​ന്ന് അ​​​ഭി​​​പ്രാ​​​യം സ്വ​​​രൂ​​​പി​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾക്ക് പ്രാ​​​യോ​​​ഗി​​​ക ത​​​ട​​​സം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​മ​​​യം നീ​​​ട്ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​യ​​​ൽ ദ്വീ​​​പു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾകൂ​​​ടി ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന മാ​​​പ്പ് ആ​​​യ​​​തി​​​നാ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ക​​​ത്തി​​​ലു​​​ണ്ട്.


പു​​​തി​​​യ ക​​​ര​​​ട് മാ​​​പ്പി​​​ൽ പൊ​​​ക്കാ​​​ളി പാ​​​ട​​​ങ്ങ​​​ൾ സി​​​എ​​​സ്ആ​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ നി​​​യ​​​ന്ത്ര​​​ണം കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​ക്കും. കൂ​​​ടാ​​​തെ, ടൂ​​​റി​​​സ​​​ത്തി​​​ന് അ​​​മി​​​ത​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി തീ​​​രം വാ​​​ണി​​​ജ്യവ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.