മാധ്യമപ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് പ്രൊലൈഫ് സമിതി
Monday, May 10, 2021 1:36 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​മൂ​​ഹ​​ത്തി​​ൽ ഇ​​റ​​ങ്ങി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി പ്രോ ​​ലൈ​​ഫ് സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ൽ​​കി വാ​​ക്സി​​ൻ ന​​ൽ​​കു​​വാ​​ൻ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ബു ജോ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ർ​​ത്താ ശേ​​ഖ​​ര​​ണ​​ത്തി​​ന് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​ന് മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും ആ​​ശ​​ങ്ക അ​​ക​​റ്റാ​​നും ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കാ​​നും പ്ര​​ത്യേ​​ക ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് അ​​ട​​ക്ക​​മു​​ള്ള പ​​രി​​ര​​ക്ഷ ന​​ൽ​​കു​​ന്ന​​തും സ​​ർ​​ക്കാ​​ർ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.