സം​വ​ര​ണം വേണ്ടതു സാ​ന്പ​ത്തി​ക ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങൾക്ക്: വി.​സി. സെ​ബാ​സ്റ്റ്യ​ൻ
സം​വ​ര​ണം വേണ്ടതു സാ​ന്പ​ത്തി​ക ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങൾക്ക്:  വി.​സി. സെ​ബാ​സ്റ്റ്യ​ൻ
Monday, May 10, 2021 1:36 AM IST
കോ​​ട്ട​​യം: കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട ജാ​​തി​​സം​​വ​​ര​​ണ​​മ​​ല്ല, സാ​​ന്പ​​ത്തി​​ക ദു​​ർ​​ബ​​ല വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കും ദ​​രി​​ദ്ര ജ​​ന​​വി​​ഭാ​​ഗ​​ത്തി​​നു​​മു​​ള്ള സം​​വ​​ര​​ണ​​മാ​​ണ് രാ​​ജ്യ​​ത്ത് നി​​ല​​നി​​ൽ​​ക്കേ​​ണ്ട​​തെ​​ന്നും ഇ​​തി​​നെ ഒ​​രു നീ​​തി​​ന്യാ​​യ കോ​​ട​​തി​​ക്കും ത​​ള്ളി​​പ്പ​​റ​​യാ​​നോ അ​​ട്ടി​​മ​​റി​​ക്കാ​​നോ ആ​​വി​​ല്ലെ​​ന്നും സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

നി​​ല​​വി​​ൽ ഒ​​രു സം​​വ​​ര​​ണ​​വുമി​​ല്ലാ​​ത്ത ദ​​രി​​ദ്ര​​ജ​​ന​​വി​​ഭാ​​ഗ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ​​ര​​മാ​​യി നി​​ർ​​വ​​ഹി​​ക്കാൻ രാ​‌​‌ഷ‌്ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ളും ഭ​​ര​​ണ, ഉ​​ദ്യോ​​ഗ​​സ്ഥ സം​​വി​​ധാ​​ന​​ങ്ങ​​ളും മ​​ടി​​ച്ചു​​നി​​ൽ​​ക്കു​​ന്ന​​തും ഇ​​തി​​ന്‍റെ പേ​​രി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തും ദുഃ​​ഖ​​ക​​ര​​മാ​​ണ്.


ഇ​​ന്ത്യ​​യി​​ലെ സാ​​ന്പ​​ത്തി​​ക ദു​​ർ​​ബ​​ല വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സ​​ംവ​​ര​​ണ​​ത്തെ മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​മെ​​ന്ന് ദു​​ർ​​വ്യാ​​ഖ്യാ​​നം ചെ​​യ്ത് ആ​​ക്ഷേ​​പി​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ മാ​​ത്ര​​മാ​​ണ്. ഭ​​ര​​ണ​​ഘ​​ട​​നാ​​ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​രി​​ട​​ത്തു​​മി​​ല്ലാ​​ത്ത വാ​​ക്കാ​​ണ് മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​മെ​​ന്ന​​ത്. എ​​ന്നി​​ട്ടും സ​​ർ​​ക്കാ​​ർ രേ​​ഖ​​ക​​ളി​​ലും പൊ​​തു​​വേ​​ദി​​ക​​ളി​​ലും മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​മെ​​ന്ന് ബോ​​ധ​​പൂ​​ർ​​വം എ​​ഴു​​തി​​ച്ചേ​​ർ​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​മെ​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.